വേദികയെകണ്ട് കണ്ണ് തള്ളി ആരാധകർ..!! കിടിലൻ വീഡിയോയുമായി കുടുംബവിളക്ക് താരം ശരണ്യ ആനന്ദ്…

വേദികയെകണ്ട് കണ്ണ് തള്ളി ആരാധകർ..!!🔥🔥 കിടിലൻ വീഡിയോയുമായി കുടുംബവിളക്ക് താരം ശരണ്യ ആനന്ദ്…😍👌 ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗില്‍ മുൻപന്തിയിൽ തന്നെ സ്ഥാനമുറപ്പിച്ച പരമ്പരയിലെ താരങ്ങളെയും ആരാധകർക്ക് ഏറെ പ്രിയമാണ്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന പാരമ്പരയാണിത്.

ശ്രീനിലയത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങൾ മുൻനിർത്തിയാണ് സീരിയല്‍ മുന്നേറുന്നത്. സുമിത്രയുടെ ഭർത്താവായ സിദ്ധാര്‍ത്ഥിന്റെ സഹപ്രവര്‍ത്തകയും കാമുകിയുമായ വേദികയാണ് എല്ലാ പ്രേശ്നങ്ങളുടെയും ആണി. ഇപ്പോൾ കുതന്ത്രങ്ങളിലൂടെ വേദിക സിദ്ധാർത്ഥിന്റെ സ്വന്തമാക്കിയിടത്ത് എത്തിനിൽക്കുകയാണ് പരമ്പരയുടെ കഥ.

വേദികയെ ഇപ്പോൾ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദാണ്. മുന്‍പ് ഉണ്ടായിരുന്നതിലും മനോഹരമായി വേദികയെ അവതരിപ്പിക്കാന്‍ ശരണ്യക്ക് കഴിയുന്നുണ്ട്. ഇപ്പോഴും സുമിത്രയെ പരാജയപ്പെടുത്താനായി പുതിയ അടവുകളുമായി വേദിക മുന്നേറുന്നു. സീരിയലിൽ വില്ലത്തി ആണെങ്കിലും ശരണ്യ ജീവിതത്തില്‍ അങ്ങനെയല്ല.

കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ വിവാഹം. തന്റെ എല്ലാ വിശേഷങ്ങളും ശരണ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരത്തിന്റെ ഒരു പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന് ഒരുപാട് ആരാധകരുമുണ്ട്.

Comments are closed.