നവീൻ മഹത്തായി ഒന്നും ചെയ്തില്ല..!!👌🔥 ഭാവനയുടെ ഭർത്താവിനെക്കുറിച്ച് മലയാളി ഡോക്ടർ പറയുന്ന വാക്കുകൾ വൈറലാകുന്നു…🔥🔥 കുറിപ്പ് ഇങ്ങനെ…📝

നവീൻ മഹത്തായി ഒന്നും ചെയ്തില്ല..!!👌🔥 ഭാവനയുടെ ഭർത്താവിനെക്കുറിച്ച് മലയാളി ഡോക്ടർ പറയുന്ന വാക്കുകൾ വൈറലാകുന്നു…🔥🔥 കുറിപ്പ് ഇങ്ങന…📝 നിലവിൽ കന്നഡ സിനമയിലാണ് സജീവമായിരിക്കുന്നതെങ്കിലും മലയാളത്തിൽ അമ്പതോളം സിനിമകൾ അഭിനയിച്ച നടി ഭാവന മലയാളികളുടെ ഇഷ്ട താരമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ നടി ഇപ്പോള്‍ തെന്നിന്ത്യയിലൊട്ടാകെ നിറഞ്ഞ് നില്‍ക്കുകയാണ്. കന്നഡ സിനിമാ നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ഭാവന കർണാടകത്തിലേക്ക് പോവുന്നത്.

പിന്നീട് മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സജീവമായി തന്നെ അഭിനയ രംഗത്തുണ്ട്. ഇന്ന് ഭാവനയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവായ നവീനെ ജീവിത പങ്കാളിയാക്കിയ ദിവസമാണിന്ന്. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഭര്‍ ത്താവ് നവീനൊപ്പമുള്ള പുത്തന്‍ ഫോട്ടോസ് പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഒപ്പം സന്തോഷം നിറഞ്ഞ ഈ ദിവസത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. ഭർത്താവായ നവീനൊപ്പം സെല്‍ഫി എടുക്കുന്നതും ശേഷം ആ ഫോട്ടോസ് ഭര്‍ത്താവിനെ കാണിച്ച് കൊടുക്കുന്നതുമായിട്ടുള്ള ചിത്രങ്ങളാണ് ഭാവന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്.

ഒപ്പം വിവാഹ വാര്‍ഷികത്തെ കുറിച്ചുള്ള അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. ‘ഒരു സ്‌പെഷ്യല്‍ വ്യക്തിയെ ജീവിതകാലം മുഴുവന്‍ ശല്യപ്പെടുത്താന്‍ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കും’ എന്നാണ് ഭാവന കുസൃതി നിറഞ്ഞ ഭാഷയിൽ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഇതിന് താഴെ സുഹൃത്തുക്കളായ പലരും ദമ്പതികൾക്ക് വിവാഹവാർഷിക ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. 2018 ജനുവരി ഇരുപത്തിരണ്ടിനാണ് ഭാവനയും കന്നട സിനിമാ നിര്‍മാതാവ് നവീനും തമ്മില്‍ വിവാഹിതരാവുന്നത്.ഭാവന അഭിനയിച്ച കന്നട സിനിമ നിര്‍മ്മിച്ചതിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് സുഹൃത്തുക്കളായി, പരസ്പരം അടുപ്പത്തിലായതോടെയാണ് വിവാഹം കഴിക്കാം എന്ന തീരുമാനത്തിലെത്തുന്നത്.

സിനിമാലോകം ഒന്നടങ്കം എത്തിയ താരവിവാഹമായിരുന്നു ഭാവനയുടേത്. നവീനൊപ്പം പുതിയ ജീവിതത്തിലേക്ക് കടന്നതോടെ ഭാവന കന്നടത്തിലേക്ക് പോയി. പിന്നീട് കന്നട സിനിമയില്‍ സജീവമാവുകയായിരുന്നു. മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് ഉടനെ ഉണ്ടാകില്ലെന്ന് നടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ മലയാള സിനിമയെ ഉപേക്ഷിച്ചിട്ടില്ലെന്നും നല്ല കഥാപാത്രം കിട്ടിയാൽ തിരിച്ചു വരുമെന്നും നടി ഉറപ്പ് നൽകിയിരുന്നു. 2017 ല്‍ റിലീസ് ചെയ്ത ആദം ജോണ്‍ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ശേഷം എല്ലാ സിനിമകളും കന്നടയിലായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ നല്ല കഥാപാത്രങ്ങളിലൂടെ നടിയെ മലയാള സിനിമയിൽ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സുഹൃത്തുക്കളും.

നാലാം വിവാഹ വാർഷികത്തിൽ നവീനെ കുറിച്ച് ഒരു മലയാളി ഡോക്ടർ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത് കുറിപ്പ് ഇങ്ങനെ…

അവരുടെ നാലാം വിവാഹവാർഷിക ദിനമായിരുന്നു.ആശംസകൾ! നവീൻ എന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവരായി ഇന്ന് മലയാളികൾ കുറവായിരിക്കും. മലയാളി അല്ലെങ്കിലും നമ്മുടെ മരുമകൻ ആയവൻ. അല്ലെങ്കിൽ നമ്മെ പലതും പഠിപ്പിച്ചവൻ! ഈ പോസ്റ്റ് ഒരിക്കലും അയാളെ മഹത്വവത്കരിക്കാനല്ല. കാരണം അത് ചെയ്താൽ ഇന്ന് നാം ചെയ്തു കൊണ്ടിരിക്കുന്ന പലതും ” നോർമൽ ” ആണെന്ന് പറയുന്ന പോലെ ആവും അത്. നവീൻ ഒന്നും അസാധാരണമായി ചെയ്തില്ല. അയാൾ ഒരാളെ ഇഷ്ടപെട്ടു. ആ വ്യക്തിക്ക് സംഭവിച്ച ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ പാറ പോലെ ഉറച്ചു നിന്നു. ആരെന്തൊക്കെ ചെയ്താലും ‘ എനിക്ക് നീ മാത്രം മതി ‘ എന്ന തീരുമാനം നടപ്പിലാക്കി. അവർക്ക് ചുറ്റും നടന്നതൊന്നും അവരെ സ്പർശിച്ചില്ല. അവർ ഒന്നാവുക തന്നെ ചെയ്തു. സത്യത്തിൽ ഇവിടെ എന്താണ് അസാധാരണമായുള്ളത്? ഒന്നുമില്ല. അസാധാരണമായത് നമ്മുടെ ചിന്ത ആണ്. അസാധാരണമായത് നമ്മുടെ കപടസദാചാര ബോധമാണ്. ആരുടെയൊക്കെയോ നീച ചിന്തകളിൽ ഉപദ്രവിക്കപ്പെടുന്ന പെൺകുട്ടികളെ “ഇരകൾ” ആക്കുന്ന നമ്മുടെ പൊതുബോധമാണ്. സത്യത്തിൽ “മാനഭംഗം” എന്ന വാക്ക് തന്നെ എത്രത്തോളം ടോക്സിക് ആണ്! ആരുടെ മാനമാണ് ഭംഗപ്പെടുന്നത്? ആ പെണ്കുട്ടിയുടെയോ? എന്താണ് അതിലെ യുക്തി?! പെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ രണ്ട് കാലുകൾക്കിടയിലാണോ അതോ ഏതെങ്കിലും ശരീരഭാഗത്താണോ? മാനം എന്നൊന്നില്ലാത്തതും ഭംഗപ്പെടുന്നതും ഇരയുടേതല്ല. മറിച്ചു വേട്ടക്കാരന്റേതാണ്! പക്ഷെ നമ്മൾ ഇരയുടെ മുഖം മറച്ചും പേര് പറയാതെ പറഞ്ഞുമൊക്കെ ആ പെൺകുട്ടികളെ വീണ്ടും വീണ്ടും സമൂഹത്തിന്റെ മുൻധാരയിൽ നിന്ന്‌ ആട്ടിയകറ്റുന്നു. തനിക്കെന്തോ പറ്റി എന്ന് അവരുടെ ഉപബോധമനസ്സിൽ എഴുതി പിടിപ്പിക്കുന്നു. ശിഷ്ടകാലം ഈ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെ ഭയന്ന് അവർ ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നു. നവീൻ മഹത്തായി ഒന്നും ചെയ്തില്ല. അയാൾ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്! മനസ്സ് കൊണ്ട് ആത്മാർഥമായി ഇഷ്ടപെട്ട ഒരാളെ അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും ചേർത്ത് പിടിക്കുക എന്നതാണ് സാധാരണം. അതുകൊണ്ട് തന്നെ അയാൾ സാധാരണക്കാരനാണ്. എന്ന് നമുക്ക് ഓരോരുത്തർക്കും ഇത്തരത്തിൽ സാധാരണക്കാരാകാൻ പറ്റും? “മാനഭംഗപ്പെടുന്നത് ഇരയല്ല, വേട്ടക്കാരനാണ്” എന്ന് തലയുയർത്തി പറയാൻ പറ്റും?

Comments are closed.