സാന്ത്വനം പടിയിറങ്ങാനൊരുങ്ങി കണ്ണൻ! എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കണ്ണൻറെ തീരുമാനം, സാന്ത്വനം ഇന്നത്തെ കഥ | Santhwanam Today Episode September 9th
Santhwanam Today Episode September 9th
Santhwanam Today Episode September 9th : മലയാളി പ്രേക്ഷകർ കാത്തിരുന്നു കാണുന്ന സീരിയലാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഇപ്പോൾ പരമ്പര വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ കടയുടെ ഉദ്ഘാടനമൊക്കെ കഴിഞ്ഞ് ശിവൻ തിരിച്ചു വരുന്നതാണ്. ശിവനെ കണ്ടതും റൂമിലേക്ക് കയറിപ്പോയ ബാലനോട് പിറകെ ചെന്ന് ദേവി ദേഷ്യപ്പെടുകയായിരുന്നു. ഞാൻ ശിവൻ്റെ കടയുടെ ഉദ്ഘാടനത്തിന് പോയിരുന്നെന്ന് പറഞ്ഞ് ദേഷ്യത്തിൽ പുറത്ത് പോവുകയായിരുന്നു.
ബാലൻ ദേവി പോയപ്പോൾ ചിരിക്കുകയായിരുന്നു. അപ്പോഴാണ് അഞ്ജുവും ശിവനും അമ്മയുടെ റൂമിലേക്ക് പോയത്. അമ്മയും ദേഷ്യത്തിലാണ് ആദ്യം ശിവനോട് പെരുമാറിയത്. പിന്നീട് നിൻ്റെ മസാല ദോശ ഞാൻ കഴിച്ചെന്നും, നന്നായി വരുമെന്നും പറഞ്ഞു. അപ്പോഴാണ് അമ്മയ്ക്ക് ആദ്യമായി സ്വന്തമായി ഉണ്ടാക്കിയ വരുമാനത്തിൽ നിന്ന് വാങ്ങിയ ഗിഫ്റ്റ് നൽകുന്നത്. വേറെ ആർക്കും വാങ്ങിയില്ലേ എന്ന് ചോദിച്ചപ്പോൾ ബാലേട്ടന് വാങ്ങിയിട്ടുണ്ടെന്ന് പറയുകയാണ് ശിവൻ. വരുമാനം നല്ല രീതിയിൽ കിട്ടിയാൽ എല്ലാവർക്കും വാങ്ങാമെന്ന് പറയുകയാണ് ശിവൻ.
എന്നാൽ ദേവിക്ക് ദേഷ്യം മാറുന്നില്ല. റൂമിലേക്ക് വന്ന് സാരിയൊക്കെ എടുത്ത് രാത്രിയിൽ കഴുകാൻ പോകുന്നു. അപ്പോഴാണ് അഞ്ജുവും ശിവനും ബാലേട്ടന് പേന സമ്മാനവുമായി വരുന്നത്. അത് ബാലേട്ടൻ മേടിക്കാതെ നിന്നപ്പോൾ ബാലേട്ടനോട് ദേഷ്യം പിടിച്ച് എനിക്ക് തന്നോളൂ എന്ന് പറയുകയാണ് ദേവി. പിന്നീട് കണ്ണൻ പുതിയ കോഴ്സ് പഠിക്കാൻ ചെന്നൈയിലേക്ക് പോവുകയാണെന്ന കാര്യം ദേവി പറയുന്നത്. അതാണ് നല്ല കോഴ്സെന്നും, അതിനാൽ ഇവിടെ നിന്നൊരു മാറ്റം അത്യാവശ്യമാണെന്നും പറയുകയാണ് കണ്ണൻ.
പിറ്റേ ദിവസം രാവിലെ കണ്ണൻ വണ്ടി കഴുകുമ്പോൾ ശിവനും ഹരിയും വരുന്നു. അപ്പോഴാണ് ചെന്നൈയിൽ പഠിക്കാൻ പോകുന്ന കാര്യം പറയുന്നത്. ഇത് കേട്ട് ഹരിയും ശിവനും ചിരിക്കുന്നു. അപ്പോഴാണ് അഞ്ജുവും അപ്പുവും വരുന്നത്. അവരോടും ചെന്നൈയിലേക്ക് പോകുന്ന കാര്യം പറഞ്ഞ് ചിരിക്കുകയായിരുന്നു. അപ്പോഴാണ് ബാലേട്ടൻ വരുന്നത്. കണ്ണന് പോകാനുള്ള ടിക്കറ്റെടുക്കാൻ പോയതായിരുന്നു. എന്നാൽ ടിക്കറ്റ് കിട്ടിയില്ലെന്ന് പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്. Santhwanam Today Episode Semptember 9th
Comments are closed.