ഉറച്ച തീരുമാനവുമായി ബാലനും ദേവിയും.!! അഞ്ജുവും അപ്പുവും ഇനി ഇങ്ങനെ തന്നെയോ ? ആകാംക്ഷ നിറഞ്ഞ എപ്പിസോഡിസുമായി സാന്ത്വനം.!! | Santhwanam Latest Episode

Santhwanam Latest Episode : മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പ്രേക്ഷകർ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചകളാണ്. കുടുംബത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി തങ്ങൾ ഇനി മൗനം പാലിക്കണമെന്ന് പരസ്പരം അറിയിച്ചുകൊണ്ട് ദേവിയും ബാലനും. പരസ്പരം ഒത്തൊരുമയോടെ തങ്ങളുടെ ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധികളെയും നേരിട്ട ബാലനും സഹോദരങ്ങളും ഭാര്യമാരുമെല്ലാം തമ്മിൽ ഇപ്പോൾ കലഹങ്ങൾ തുടങ്ങിയിരിക്കുകയാണ്.

അഞ്ജലിയും അപർണയും പരസ്പരം തമ്പിയുടെ പേരിൽ പോരടിക്കുമ്പോൾ മറ്റ് കുടുംബങ്ങളെല്ലാം ആകെ വിഷമത്തിൽ ഇവർക്ക് മുൻപിൽ തളർന്നിരിക്കുകയാണ്. അഞ്ജലി രാജശേഖരൻ തമ്പിയെ അപമാനിക്കുകയും തമ്പിയെക്കുറിച്ച് കുറ്റം പറയുകയും ചെയ്തത് അപർണയെ അഞ്ജലിയുമായി ശത്രുതയിലാക്കാനുള്ള മാർഗമായാണ് തമ്പി കണ്ടത്. തമ്പിയുടെ ഈ ചതി അറിയാതെയാണ് അപർണ ഈ പ്രശ്നത്തിന്റെ പേരിൽ അഞ്ജലിയുമായി കലഹിക്കുന്നത്. അപർണയുടെയും അഞ്ജലിയുടെയും പിണക്കം സാന്ത്വനം കുടുംബത്തിൽ വലിയ ചർച്ചയായതോടെ ഇരുവരുടെയും കാര്യത്തിൽ ബാലനും ദേവിയും ഒരു തീരുമാനമെടുക്കുകയാണ്.

Santhwanam Latest Episode
Santhwanam Latest Episode

അനിയന്മാരുടെയും ഭാര്യമാരുടെയും ഒരു കാര്യത്തിലും ഇനി കുറച്ചു കാലത്തേക്ക് ബാലനും ദേവിയും ഇടപെടില്ല എന്ന കടുത്ത തീരുമാനമാണ് എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുക. ഇത് സാന്ത്വനം കുടുംബത്തെ എങ്ങനെ ബാധിക്കും എന്നുള്ളത് പ്രേക്ഷകർ വരും എപ്പിസോഡുകളിലൂടെ കണ്ടറിയേണ്ട കാഴ്ചയാണ്. ഇനി വരുന്ന എപ്പിസോഡുകളിൽ അപ്പുവിന്റെയും അഞ്ജലിയുടെയും കലഹം ദേവിയും ബാലനും ഇടപെടാതെ തന്നെ പരിഹരിക്കുന്നത് കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്നാണ് സാന്ത്വനം സീരിയലിന്റെ സ്ഥിരം പ്രേക്ഷകരുടെ പ്രതികരണം.

അപ്പുവിന്റെയും അഞ്ജലിയുടെയും ഭാഗത്ത്‌ തെറ്റുണ്ട് അതുകൊണ്ട് ഇരുവരും പരസ്പരം മാപ്പ് പറഞ്ഞു നന്നാവണം, ഇങ്ങനെ ഇവർ ഇരുവരും പരസ്പരം കലഹിച്ച് നടന്നാൽ വരും എപ്പിസോഡുകൾ പ്രേക്ഷകരെ ഏറെ വിഷമിപ്പിക്കുന്നതാവുമെന്നാണ് പലരുടെയും അഭിപ്രായം. അപർണയുടെയും അഞ്ജലിയുടെയും പിണക്കം മാറിയിട്ടുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് മലയാളം മിനി സ്ക്രീൻ പ്രേക്ഷകർ.

Santhwanam Latest Episode
Santhwanam Latest Episode
Rate this post

Comments are closed.