ബാലനും ദേവിയും ഒടുവിൽ ഈ തീരുമാനം വെളിപ്പെടുത്തുന്നു.!! അപ്പുവും അഞ്ജുവും ഇനി രണ്ട് വഴിക്കോ.? അപ്പുവിനെ തേടി ആ ദുരന്തം എത്തുന്നു..!! ശിവന്റെയും അഞ്ജലിയുടെയും വിധി എന്താണ്? | Santhwanam Latest Episode

Santhwanam Latest Episode : മലയാളി കുടുംബപ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെടുന്ന കുടുംബ പരമ്പരയാണ് സാന്ത്വനം. സന്തോഷവും ദുഃഖവും സാന്ത്വനം കുടുംബത്തിൽ മിന്നിമറിയുമ്പോൾ അവയെല്ലാം സാന്ത്വനം കുടുംബത്തോടൊപ്പം തന്നെ പ്രേക്ഷകരും നെഞ്ചിലേറ്റാറുണ്ട് എന്നതാണ് വാസ്തവം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്നു. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് സാന്ത്വനം കുടുംബത്തിലുള്ളവരെയും ജനങ്ങൾ കണക്കാക്കുന്നത്.

അതുകൊണ്ടുതന്നെ കഥയിലെ ഓരോ കഥാപാത്രങ്ങളുടെയും വീഡിയോകൾക്കും വാർത്തകൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാൽ സന്തോഷത്തിന്റെ നാളുകൾക്ക് തൽക്കാലം ഒരു വിരാമം ഇട്ടുകൊണ്ട് സാന്ത്വനം കുടുംബത്തിൽ ഇപ്പോൾ കലുഷിതമായ അന്തരീക്ഷമാണ്. അപർണയുടെയും അഞ്ജലിയുടെയും പരസ്പര തെറ്റിദ്ധാരണയും വഴക്കുമാണ് സാന്ത്വനം പരമ്പരയിലെ ഇപ്പോഴത്തെ ഹൈലൈറ്റ്. അപർണയുടെ അച്ഛനായ തമ്പി ഒരുക്കിയ ചതിക്കുഴിയിൽ പെടുകയാണ് അഞ്ജലി.

Santhwanam Latest Episode
Santhwanam Latest Episode

അഞ്ജലിയുടെ ബിസിനസ് തകർക്കാനുള്ള എല്ലാ വഴിയും അപർണയുടെ അച്ഛൻ നോക്കുന്നു എന്നതാണ് അപർണയും അഞ്ജലിയും തമ്മിലുള്ള വഴക്കിനുള്ള കാരണമായി മാറിയത്. ക്ഷമിക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ട് എന്ന് പറഞ്ഞ് രണ്ടുപേരും വഴക്ക് തുടങ്ങുമ്പോൾ അഞ്ജലിയെ ശിവനും അപർണയെ ഹരിയും പിടിച്ചു മാറ്റുന്നു.അഞ്ജലി വലിയ ബിസിനസുകാരി ആയതിന്റെ അഹങ്കാരമാണ് അവൾക്ക് എന്ന് അപർണ പറയുന്നു.

എന്നാൽ സാന്ത്വനം കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നത് സഹോദരങ്ങളുടെ ഒത്തൊരുമ കൊണ്ട് തന്നെയാണ്. അഞ്ജലിയുടെയും അപർണയുടെയും പ്രശ്നം പരിഹരിക്കാനായി ദേവിയും ബാലനും പുതിയ തീരുമാനങ്ങളിലേക്ക് കടക്കുകയാണ്. കുറച്ചുകാലത്തേക്ക് ഹരിയുടെയും അപർണ്ണയുടെയും അഞ്ജലിയുടെയും ശിവന്റെയും കാര്യത്തിൽ യാതൊരു ഇടപെടലുകളും നടത്തേണ്ട ആവശ്യമില്ല എന്നാണ് ദേവി ബാലനോട് പറയുന്നത്.ഇനി വരുന്ന കഥാഭാഗങ്ങളിൽ എന്തെല്ലാമോ പ്രേക്ഷകർക്കായി ഒരുക്കി വെച്ചിട്ടുണ്ട് എന്നത് ഉറപ്പ്.

Santhwanam Latest Episode
Santhwanam Latest Episode
Rate this post

Comments are closed.