കാതോന്നു കുത്തീട്ട് മാണിക്യക്കല്ലിന്റെ കമ്മലിടും നേരം!! തേങ്ങല് മാറ്റാൻ ദേവിയമ്മ ഇല്ല! സാന്ത്വനം ദേവൂട്ടിക്ക് കാതുകുത്ത്, നിലവിളിച്ച് ദേവൂട്ടി | Santhwanam Devootty Kathkuth viral

Santhwanam Devootty Kathkuth viral : കാത് കുത്തുമ്പോൾ വേദന കടിച്ചു പിടിച്ചു ഇരിക്കുന്ന കുഞ്ഞു താരത്തെ കണ്ടോ? സജിത ബേട്ടിയുടെ പൊന്നുമോൾ ഇസ ബേബി. ബാലതാരമായി സിനിമയിലേക്ക് വന്ന് നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളി പ്രേഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് സജിത ബേട്ടി. ബാലതാരമായി നിരവധി ചിത്രങ്ങളിൽ എത്തിയിട്ടുണ്ട് എങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ അഭിനയമാണ് കൂടുതൽ ശ്രദ്ധയാകർഷിച്ചത്.

പ്രധാനമായും വില്ലത്തി റോളുകളിൽ ആണ് താരം പ്രശസ്തയായത്. സിനിമകളിലും സീരിയലുകളിലും മാത്രമല്ല ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം നിറ സാനിധ്യമായിരുന്നു. 2012 ൽ ആയിരുന്നു താരം വിവാഹിതയായത്. ഷമാസ് ആണ് സജിതയുടെ ഭർത്താവ്. ഗർഭിണിയായി മൂന്ന് മാസം വരെ താരം അഭിനയരംഗത്തു സജീവമായി തുടർന്നു. മകൾ ജനിച്ചതോടെ താരം അഭിനയജീവിതത്തിനു ചെറിയ ഇടവേള എടുത്തു എങ്കിലും പൂർവാധികം ശക്തയായി ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. പ്രേക്ഷക പ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയാണ് താരത്തിന്റെ

തിരിച്ചുവരവ്. വെറും കയ്യോടെ ആയിരുന്നില്ല താരത്തിന്റെ തിരിച്ചു വരവ് കൂടെ മലയാളിപ്രേക്ഷകർക്ക് ഒരു കുഞ്ഞു താരത്തെ കൂടി താരം കൊണ്ട് വന്നു അത് മറ്റാരുമല്ല സജിതയുടെയും ഷമാസിന്റെയും ഏക മകൾ ഇസ മോൾ ആണ്. സ്വാന്തനം സീരിയലിൽ ഈയടുത്ത് എത്തിയ മിടുക്കിയായ ബാലതാരം സജിതയുടെ മകൾ ആണെന്ന് പലരും തുടക്കത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല. സ്വാന്തനം വീട്ടിലെ ഹരിയുടെയും അപ്പുവിന്റെയും മകളായ ദേവൂട്ടി ആയാണ് ഇസ മോൾ മിനിസ്‌ക്രീനിലേക്ക് എത്തിയത്.

മികച്ച അഭിനയ മികവ് കാഴ്ച വെയ്ക്കുന്ന ഇസ മോൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. ഇപോഴിതാ ഇസ മോളുടെ കാത് കുത്തുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് സജിത ബേട്ടി. ആദ്യത്തെ കാത് കുത്തിയപ്പോൾ വേദനിച്ചു എങ്കിലും വേദന കടിച്ചു പിടിച്ചു ഇരുന്ന ഇസ മോൾ രണ്ടാമത്തെ കാത് കുത്തിയപ്പോൾ വേദനിച്ചു കരയുകയാണ് ചെയ്തത്. പിന്നീട് കരയുന്ന ഇസ മോളെ സജിത ബേട്ടിയും ഷമാസും ആശാസിപ്പിക്കുന്ന കാഴ്ചകളാണ് വിഡിയോയിൽ ഉള്ളത്.

Comments are closed.