മണിച്ചിത്രത്താഴിലെ ഗാനത്തിനൊത്ത് അഭിനയം കാഴ്ചവെച്ച് സാന്ത്വനം അപ്പു; പുത്തൻ റീൽ വൈറലായി!! | Santhwanam Appu Latest Reel

Santhwanam Appu Latest Reel : വളരെ കുറച്ച് വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വ്യക്തിയാണ് രക്ഷാരാജ്. സിനിമകളിലും പരമ്പരകളിലും ആയി നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം. കുടുംബ പ്രേക്ഷകർ ആരുംതന്നെ രക്ഷാരാജിനെ അറിയാത്തതായി ഉണ്ടാവില്ല. പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനത്തിലെ ഹരിയുടെ ഭാര്യയായ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. ഒരു ടോം ആൻഡ് ജെറി റിലേഷൻഷിപ്പ് എന്നാണ് ഹരിയുടെയും അപർണയുടെയും റിലേഷൻഷിപ്പിനെ സാന്ത്വനം പരമ്പര ആരാധകർ പറയുന്നത്.

അടിയും വഴക്കും എല്ലാം ഉണ്ടാക്കുന്ന അപർണ ഒരു കുറുമ്പുള്ള വ്യക്തിയാണ് കഥാപാത്രം. രക്ഷാരാജിന്റെ വേറിട്ട അഭിനയം പ്രേക്ഷകരിൽ ആകാംക്ഷയുളവാക്കുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് ടെലിവിഷൻ മേഖലകളിലും സജീവമാണ് താരം.ഡെല്ല രാജ് എന്നാണ് യഥാർത്ഥ പേര്. ഈയടുത്താണ് താരം വിവാഹിതയാകുന്നത്. അർക്കജ് ആണ് ഭർത്താവ്.താരത്തിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

2008 ൽ പുറത്തിറങ്ങിയ ലോലിപോപ്പ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. മലയാളി, അവൾ അപ്പടി താൻ, കമാരക്കാറ്റ്,തൊപ്പി,ഉത്ര, എൻ ഇതമയക്കം എന്നീ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.സൂര്യ ടിവി സംരക്ഷണം ചെയ്ത നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്നീ പരമ്പരയിലെ സജീവ സാന്നിധ്യമാണ് രക്ഷാ രാജ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകരുമായി എല്ലായിപ്പോഴും പങ്കുവയ്ക്കാൻ താരത്തിന് വളരെയധികം ഇഷ്ടമാണ്.നല്ലൊരു മോഡലും കൂടിയാണ് രക്ഷാരാജ്.

ഇപ്പോഴിതാ മറ്റൊരു വീഡിയോയാണ് ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ” വരുവാനില്ലാരുമി ” എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം അഭിനയം കാഴ്ചവച്ച വെക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. തറവാട്ടിലൂടെ സെറ്റ് സാരി അണിഞ്ഞ് വിരഹം ഉള്ളിൽ പേര് ആർക്കൊവേണ്ടി കാത്തിരിക്കുന്ന ഒരുവളെ പോലെയാണ് രക്ഷാരാജ് ഈ വീഡിയോയിൽ ഉള്ളത്. വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പുകൾ ഒന്നും തന്നെ ഇല്ലാതെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെയായി നിരവധി രസകരമായ കമന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

Comments are closed.