പിന്നെ മഞ്ജുച്ചേച്ചി സൂപ്പർ അല്ലെ!! മനസമ്മത വിശേഷവുമായി അച്ചു സുഗതും മഞ്ജുഷയും.. പ്രണയ സങ്കൽപ്പങ്ങൾ പങ്കുവെച്ച് മനസമ്മത ജോഡി | Santhwanam Achu Sugandh Manjusha Martin Exclusive Interview Viral

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സീരിയൽ ആരാധകർ കൈ നീട്ടി സ്വീകരിച്ച സാന്ത്വനം റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. നാലു സഹോദരങ്ങളുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ഈ കഥ മുന്നോട്ടു പോകുന്നത്.. ഇതിലെ ഇളയ കഥാപാത്രമാണ് കണ്ണൻ. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധാണ്. കണ്ണൻ്റെ മുറ്റപ്പെണ്ണായി സീരിയലിൽ അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുഷ

മാർട്ടിനാണ്. രണ്ടു കഥാപാത്രങ്ങളെപ്പോലെ തന്നെ രണ്ടു പേരും യഥാർത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അച്ചുവും, മഞ്ജുഷയും അവരുടെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇവർ ഒരുമിച്ചുള്ള പല റീൽസുകളും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്.നവംബർ ആദ്യവാരത്തിലായിരുന്നു ‘കോഫി വിത്ത് ലൗ’ എന്ന ഷോർട്ട് ഫിലിം പുറത്തിറങ്ങിയത്. അതിനു പിന്നാലെ ‘മനസമ്മതം’ എന്ന ഷോർട്ട് ഫിലിം നവംബർ 24 ന് റീലിസിനൊരുങ്ങി നിൽക്കുകയായിരുന്നു. ‘ജിഞ്ചർ മീഡിയ എൻ്റർടെയ്ൻമെൻസ്’

എന്ന ചാനലിൽ മനസമ്മതത്തിൻ്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അച്ചു സുഗന്ധും മഞ്ജുഷ മാർട്ടിനും. ഒന്നര വർഷത്തോളമായി സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അച്ചുവിനെ കുറിച്ച് എനിക്കൊന്നും മനസിലായിട്ടില്ലെന്നാണ് മഞ്ജുഷ പറയുന്നത്. ലൊക്കേഷനിൽ വച്ച് എന്നോട് അധികം സംസാരിക്കാറില്ലെന്നും പറയുകയാണ് മഞ്ജുഷ. എന്നാൽ മഞ്ജുഷ ഇന്ന് കാണുന്ന കുട്ടികളിൽ നിന്ന് വ്യത്യസ്ഥയാണെന്നും, കുടുംബവും, പംനവും ആക്ടിംങ്ങുമൊക്കെ ഒരു പോലെ കൊണ്ടു പോകുന്ന ഒരു കുട്ടിയാണ് മഞ്ജുഷ എന്ന് പറയുകയാണ് അച്ചു. പിന്നീട്

അവതാരകൻ മനസമ്മതത്തിൻ്റെ വിശേഷങ്ങളെ കുറിച്ച് ചോദിച്ചു. അതൊരു ഷോർട്ട് മൂവിയാണെന്നും, ബിപിൻ മേലേക്കുറ്റം ആണ് ഇതിൻ്റെ സംവിധായകനെന്നും പറയുകയാണ്. സംവിധായകൻ്റെ ജീവിതകഥയാണ് ഇതിലെ കഥ. ഇതു വരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് മനസമ്മതം ലൊക്കേഷനിൽ ഉണ്ടായത്. എല്ലാവരും മനസമ്മതം കാണണമെന്നും താരങ്ങൾ പറഞ്ഞു.

Comments are closed.