കിടിലൻ പ്രകടനവുമായി സാനിയ ഇയ്യപ്പനും റംസാനും..!!😍🔥 തട്ടും മുട്ടും ഗാനത്തിന് തകർപ്പൻ ചുവടുകൾ വച്ചു കൊണ്ട് താരങ്ങൾ…💃👌

കിടിലൻ പ്രകടനവുമായി സാനിയ ഇയ്യപ്പനും റംസാനും..!!😍🔥 തട്ടും മുട്ടും ഗാനത്തിന് തകർപ്പൻ ചുവടുകൾ വച്ചു കൊണ്ട് താരങ്ങൾ…💃👌 മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ അധികം ശ്രദ്ധ നേടിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ. സാനിയ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ സാനിയയുടെ കഥാപാത്രം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2014ൽ ഇറങ്ങിയ ക്യൂൻ എന്ന ചിത്രം താരത്തിൻ്റെ കരിയറിൽ തന്നെ വലിയൊരു വഴിത്തിരിവായി മാറി. സാനിയ ഒരു ഡാൻസ് ഷോയിലൂടെയാണ് ടെലിവിഷൻ രംഗത്തേക്ക് ആദ്യമായി കടന്നു വരുന്നത്.

ഇവർ കരിയറിൻ്റെ തുടക്കം കുറിച്ചത് രണ്ടായിരത്തി പതിനാലിലാണ് ‘ .ക്യൂൻ സിനിമയ്ക്ക് ശേഷം ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാനിയക്ക് കഴിഞ്ഞിരുന്നു. പിന്നീട് രണ്ടായിരത്തി പത്തൊമ്പതിൽ മോഹൻലാൽ ചിത്രമായ ലൂസിഫറിൽ സാനിയയെ തേടിയെത്തിയ വേഷവും സാനിയ അതി മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിരുന്നു. രണ്ടാനച്ചനിൽ നിന്നും ചൂഷണം അനുഭവിക്കുന്ന മയക്കുമരുന്നിനടിമയായി ഒരു പെൺ കുട്ടിയുടെ റോൾ ആയിരുന്നു ലൂസിഫറിൽ സാനിയയെ തേടി എത്തിയത്.

മികച്ച രീതിയിലുള്ള പ്രതികരണമാണ് സാനിയക്ക് ഈ റോളിലൂടെ പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. താരം തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നത് പതിവാണ്. പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകൾക്കും വലിയ രീതിയിലുള്ള ജനശ്രദ്ധ താരത്തിന് ലഭിക്കാറുണ്ട്. ഇപ്പോൾ പ്രഥ്വിരാജ് ചിത്രമായ പുതിയ മുഖം സിനിമയിലെ തട്ടും മുട്ടും ഗാനത്തിന് തകർപ്പൻ നൃത്തച്ചുവടുകൾ വച്ചിരിക്കുകയാണ് സാനിയയും സുഹൃത്തും.

സാനിയ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത ഉടനെ തന്നെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് വീഡിയോയെ തേടി എത്തിയിരിക്കുന്നത്. ബാലയും പ്രിയാ മണിയും പ്രഥ്വിരാജും മനോഹരമായി നൃത്തച്ചുവടുകൾ വച്ച ഗാനമാണ് തട്ടും മുട്ടും ഗാനം. ഗാനം പുറത്തിറങ്ങിയപ്പോഴും വമ്പിച്ച വിജയം തന്നെയായിരുന്നു’. ഇപ്പോൾ സാനിയയുടെ റീൽ വീഡിയോയ്ക്കും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.

Comments are closed.