അമ്മയുടെ സ്നേഹത്തിൽ ചാലിച്ച പാചക വീഡിയോയുമായി സംവൃത..!! കുട്ടിക്ക് പാചകവും നിശ്ചയം ഉണ്ടല്ലേ എന്ന് ആരാധകർ…

അമ്മയുടെ സ്നേഹത്തിൽ ചാലിച്ച പാചക വീഡിയോയുമായി സംവൃത..!!🤤👌 കുട്ടിക്ക് പാചകവും നിശ്ചയം ഉണ്ടല്ലേ എന്ന് ആരാധകർ…🔥👌 മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനിൽ. ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ഇപ്പോൾ മറ്റൊരു “റോളിലൂടെ” ശ്രദ്ധ നേടുകയാണ്. സംവൃതയുടെ അഭിനയമല്ല, കുക്കിംഗ്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അമ്മരുചികൾ കൊതിപ്പിക്കുമ്പോൾ മറ്റെന്തു ചെയ്യും എന്ന ക്യാപ്ഷനോടെ സംവൃത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുക്കിംഗ്‌ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അരികടുക്ക ഉണ്ടാക്കുന്നതിന്റെ അടിപൊളി വീഡിയോ താരം ഷെയർ ചെയ്തതോടെ കുശലാന്വേഷണവുമായി ആരാധകരും സിനിമ താരങ്ങളും പോസ്റ്റിനു താഴെ കൂടി. അമേരിക്കയിൽ ആണെങ്കിലും അരികടുക്ക ഉണ്ടാക്കാൻ തോന്നിയാൽ എന്തുചെയ്യും? കൊതി തോന്നിയ ഉടനെ താരം അതങ്ങ് ഉണ്ടാക്കി എന്ന് സംവൃത പറയുന്നു.

“നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോൾ, അത് ലഭിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തപ്പോൾ, അത് സ്വയം ഉണ്ടാക്കുക, കഴിക്കുക, ആസ്വദിക്കുക,” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സംവൃത ഇൻസ്റ്റയിൽ കുറിച്ചത്. തലശ്ശേരി സ്റ്റൈലിലുള്ള കല്ലുമ്മക്കായ നിറച്ചതാണ് സംവൃതയുടെ പാചക വീഡിയോയിലുള്ളത്. ” മൈ ഗോഡ് വൗ ” എന്ന കമന്റുമായി അഹാന കൃഷ്ണ എത്തിയിരുന്നു. അഹാനയും സംവൃതയും തമ്മിൽ സൗഹൃദ സംഭാഷണവും പോസ്റ്റിനു താഴെ നടന്നു. നിരവധിപേർ സംവൃതയോട് റെസിപ്പിയും ചോദിക്കുന്നുണ്ട്. താരം ആരാധകർക്ക് മറുപടിയും കൊടുക്കുന്നുണ്ട്.

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനിൽ സിനിമയിലേക്കെത്തുന്നത്. പിന്നീട് പ്രേക്ഷകർക്ക് എന്നെന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒട്ടനവധി ചിത്രങ്ങൾ സംവൃത സമ്മാനിച്ചു. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ താമസം. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഇത്തരം വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തു. 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും സജീവമായിരുന്നില്ല. ഇപ്പോൾ അഭിനയത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കുടുംബജീവിതം ആസ്വദിക്കുന്ന സംവൃതയുടെ അടുത്ത കുക്കിംഗ്‌ വീഡിയോയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.എന്ന് ആരാധകർ.

Comments are closed.