താരസുന്ദരി സമീറ റെഡ്ഢിയുടെ വെയ്റ്റ് ലോസ് കഥ ഇങ്ങനെ..!!😲😱 11 കിലോ കുറക്കാൻ താരം ചെയ്തത് എന്തൊക്കെയെന്ന് അറിയണ്ടേ…😳😲 ആദ്യത്തെ വെല്ലുവിളി പിന്നീട് ശീലമായി മാറി…🔥👌

താരസുന്ദരി സമീറ റെഡ്ഢിയുടെ വെയ്റ്റ് ലോസ് കഥ ഇങ്ങനെ..!!😲😱 11 കിലോ കുറക്കാൻ താരം ചെയ്തത് എന്തൊക്കെയെന്ന് അറിയണ്ടേ…😳😲 ആദ്യത്തെ വെല്ലുവിളി പിന്നീട് ശീലമായി മാറി…🔥👌 താരസുന്ദരി സമീറ റെഡ്ഢിയുടെ വേറിട്ട ഒരു ഹെൽത്ത് സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് 11 കിലോ ഭാരം കുറച്ചതിന് പിന്നിൽ സമീറക്ക് പറയാൻ ഒരു വലിയ കഥ തന്നെയുണ്ട്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം തന്റെ ബോഡിവെയ്റ്റ് കുറച്ചെടുത്തതിന്റെ കഥ ആരാധകരുമായി പങ്കുവെച്ചത്.

കഴിഞ്ഞ വർഷം 92 എന്ന് എഴുതിച്ചേർക്കപ്പെട്ടത് ഇന്ന് 81-ൽ എത്തിനിൽക്കുമ്പോൾ ഏറെ സന്തോഷമെന്നാണ് നടിയുടെ തുറന്നുപറച്ചിൽ. ഇത്‌ തനിക്ക് വലിയൊരു ഉന്മേഷവും ഊർജവുമൊക്കെയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഭാരം കുറക്കുവാനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഫിറ്റ്നസ്സ് വ്യായാമങ്ങളും മാനസികമായ തയ്യാറെടുപ്പുകളുമൊക്കെ ഉണ്ടായിരുന്നു. പ്രശ്നങ്ങളെ വളരെ കൂളായി നോക്കിക്കണ്ട് പോസിറ്റീവ് ചിന്തകൾക്ക്‌ മനസ്സിൽ കൂടുതൽ ഇടം നൽകി.

എപ്പോഴും പോസിറ്റീവായി ഇരിക്കാൻ ശ്രമിച്ചു. അങ്ങനെയൊന്ന് പിന്തുടരാൻ തന്നെ കുറെ തയ്യാറെടുപ്പുകൾ വേണ്ടിവന്നു. വ്യായാമങ്ങൾ, സ്പോർട്സ്, ഫുഡ് ഡയറ്റ് അങ്ങനെ എല്ലാത്തിലും ശ്രദ്ധ കൊടുത്തു. പ്രതീക്ഷിച്ച റിസൾട്ട് കൈവന്നപ്പോൾ ഏറെ സന്തോഷം. ഈ ഒരു വർഷത്തെ യാത്രയിൽ കൂട്ടായി നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സമീറ റെഡ്‌ഡി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫാസ്റ്റിങ്ങും രാത്രി വൈകിയുള്ള സ്‌നാക്ക്സിലേക്കുള്ള ഒതുങ്ങിക്കൂടലും ഒരു അനുഭവം തന്നെയായിരുന്നു എന്ന് പറയുന്ന താരം ഇതെല്ലാം കൃത്യമായി ചെക്ക് ചെയ്യാൻ കൂടെയൊരാൾ ഉണ്ടെന്നതിന്റെ സന്തോഷവും എടുത്തുപറയുന്നുണ്ട്. ഇത്തരമൊരു ഡയറ്റ് പ്ലാൻ മുന്നോട്ടു കൊണ്ടുപോകുമ്പോഴൊക്കെ നെഗറ്റീവ് വിഷയങ്ങളെ നെഗറ്റീവ് ആയി അഭിമുഖീകരിക്കാൻ തോന്നും. എന്നാൽ ഈ സമയം നെഗറ്റീവ് വിഷയങ്ങളെയും ചിന്തകളെയും പൂർണ്ണമായും മാറ്റിനിർത്തി. മനസിനെ എപ്പോഴും പോസിറ്റീവായി നിലനിർത്തുക എന്നത് ആദ്യമൊരു വെല്ലുവിളിയും പിന്നീടൊരു ശീലവുമായിരിക്കും.

Comments are closed.