തലമുറകൾ നെഞ്ചേറ്റിയ വിരഹഗായകന് പിറന്നാൾ; സ്വർഗ്ഗം തന്ന മകളോടൊപ്പം ആഘോഷമാക്കി കുടുംബവും കൂട്ടുകാരും; ആശംസകൾക്ക് നന്ദി പറഞ്ഞ് സലീം കോടത്തൂർ | Saleem Kodathoor Birthday Celebration

Saleem Kodathoor Birthday Celebration Malayalam : ‘എത്ര നാളു കാത്തിരുന്നു’ എന്ന ആൽബം പാട്ട് കേൾക്കാത്തവരായി മലപ്പുറത്തെ കോടത്തൂരെ നമ്പിശേരിയിലാണ് അദ്ദേഹം ജനിച്ചത്. പിന്നീട് അറിയപ്പെടുന്ന പാട്ടുകാരനായി. ആൽബം പാട്ടുകളാണ് അധികവും ചെയ്തിട്ടുള്ളത്. പ്രണയവും വിരഹവും ഒന്നിച്ചൊഴുകുന്ന പാട്ടുകൾക്ക് യുവതിയുവാക്കൾക്കിടയിൽ പ്രത്യേക ഇടമായിരുന്നു. അതു പാടിയ സലീംകോടത്തൂരിന്റെ ശബ്ദവും മറക്കാനിടയില്ല. മലപ്പുറത്തെ കോടത്തൂരെ നമ്പിശേരിയിലാണ് അദ്ദേഹം ജനിച്ചത്. പിന്നീട് അറിയപ്പെടുന്ന പാട്ടുകാരനായി.

ആൽബം പാട്ടുകളാണ് അധികവും ചെയ്തിട്ടുള്ളത്. പ്രണയവും വിരഹവും ഒന്നിച്ചൊഴുകുന്ന പാട്ടുകൾക്ക് യുവതിയുവാക്കൾക്കിടയിൽ വലിയ ഇടമാണ്. യുവതമഹറിൽ നിൻ മനം കോർത്ത് , സ്നേഹിതനേ പിരിയാതെ നീ , ഇന്ന് നീ ഖബറിനരികത്തു , പെണ്ണെ എന്റെ മുന്നിലെ നിക്കിനി , മഹറിന്റെ മണിമാല , അരികത്തു നീയെല്ലേ തുടങ്ങി നിരവധി ഗാനങ്ങൾ അന്നത്തെ യുവതലമുറക്ക് മറക്കാൻ പറ്റില്ല.’ ഞാൻ കെട്ടിയ പെണ്ണിനിത്തിരി ചന്തം ക കുറവാണ് ‘ എന്ന പാട്ട് ഭാര്യയെ ഓർത്ത് തന്നെ എഴുതിയ പാട്ടാണ്. അത് ഇത്രത്തോളം ഹിറ്റാകുമെന്ന് കരുതിയിരുന്നിലെന്ന് സലീം മാധ്യമങ്ങൾക്കു നൽകിയ ഇന്റർവ്യൂ ഇൽ ഒരിക്കൽ പറഞ്ഞിരുന്നു.

Saleem Kodathoor Birthday Celebration
Saleem Kodathoor Birthday Celebration

ഒരു നല്ല ഭർത്താവല്ലെങ്കിലും ഒരു നല്ല ഭാര്യയുടെ ഭർത്താവാണ് എന്ന അഹങ്കാരമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.മൂന്നു പെൺ മക്കളാണ് സലീമിന് . അതിൽ ഏറ്റവും ഇളയ മകളായ ഹന്നയെ ഒരു പക്ഷേ സലിമിനെ കാട്ടിലും ലോകമറിയും . ജനിച്ച് 48 മണിക്കൂർ മാത്രം ആയുസ് പ്രവചിക്കപ്പെട്ടവൾ. അഥവാ ജീവിച്ചാൽ തന്നെ നരകിച്ച് ജീവിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയവൾ.എന്നാൽ ൈദവത്തിന്റെ ഈ പരീക്ഷണവും സ്വീകരിക്കാനായിരുന്നു സലിമിന്റെ തീരുമാനം.

എല്ലാവരുടെയും പോലത്തെ ശരീരിക വളർച്ചയില്ലെങ്കിലും പാട്ടു പാടുകയും നൃത്തം ചവിട്ടുകയുമൊക്കെ ചെയ്യും , സലിമിന്റെ മാലാഖ കുഞ്ഞ് ഹന്ന. ശരീരിക വെല്ലുവിളി നേരിടുന്ന ആളുകൾക്കൊക്കെയും വലിയ പ്രചോദനമാണ് ഹന്ന. ബാപ്പയെക്കാൾ വലിയ സെലിബ്രിറ്റി. ബാപ്പക്കൊപ്പം വേദികളിൽ ഹന്നയുണ്ടാവറുണ്ട്. ബാപ്പയുടെ പിറന്നാൾ ആഘോഷത്തിലെയും താരം അവൾ തന്നെ. ഏറ്റവും അടുത്ത ബന്ധുക്കളുo സുഹൃത്തുക്കളുമുള്ള പിറന്നാളാഘോഷ പരിപാടി കേക്കു മുറിച്ചാണ് സെലീം കോടത്തൂർ ആഘോഷിച്ചത്. ഇത്തവണത്തെ പിറന്നാളിന് മധുര മേറെയാണ്. ‘ എത്ര നാളുകാത്തിരുന്നു ‘ എന്ന ഗാനം സുലൈഖ മൻസിൽ എന്ന ചിത്രത്തിലേക്ക് എടുത്തിരിക്കുന്നു. Saleem Kodathoor Birthday Celebration

Comments are closed.