ഡാഡിയുടെ വിയോഗം ഇനിയും വിശ്വസിക്കാനാകാതെ ചക്കപ്പഴത്തിലെ സബീറ്റ ജോർജ്..!!😥😢 അച്ഛൻ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു…😥😓 ഇത് വലിയ നഷ്ടം…😔😞

ഡാഡിയുടെ വിയോഗം ഇനിയും വിശ്വസിക്കാനാകാതെ ചക്കപ്പഴത്തിലെ സബീറ്റ ജോർജ്..!!😥😢 അച്ഛൻ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു…😥😓 ഇത് വലിയ നഷ്ടം…😔😞 മലയാളിപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യപരമ്പരയാണ് ചക്കപ്പഴം. സാധാരണജീവിതത്തിന്റെ നേരും നർമ്മവും ഒട്ടും കലർപ്പില്ലാതെ ഒപ്പിയെടുക്കുന്ന ചക്കപ്പഴത്തിന് നിരവധി ആരാധകരാണുള്ളത്. കോവിഡ് കാലത്ത് സംപ്രേഷണം ചെയ്തുതുടങ്ങിയ പരമ്പര മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. നടി അശ്വതി ശ്രീകാന്തും ശ്രീകുമാറും മുഖ്യവേഷങ്ങളിലെത്തുന്ന പരമ്പരയിൽ ശ്രുതി രജനികാന്ത്, സബീറ്റ ജോർജ്, അമൽരാജ്‌ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

അവതാരകയും എഴുത്തുകാരിയുമായിരുന്ന അശ്വതി ശ്രീകാന്തിന്റെ അഭിനയത്തിലെ അരങ്ങേറ്റമായിരുന്നു ചക്കപ്പഴം. ഗർഭിണിയായതിനെ തുടർന്ന് പരമ്പരയിൽ നിന്നും ഇടവേളയെടുത്ത അശ്വതി ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ആശയുടെ അമ്മായിയമ്മ ലളിതയായി പരമ്പരയിൽ വേഷമിടുന്ന നടി സബീറ്റ ജോർജ് വളരെപ്പെട്ടെന്നായിരുന്നു പ്രേക്ഷകമനം കവർന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ഏറെ ആരാധകരാണുള്ളത്.

കുറച്ചുദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ അച്ഛന്റെ വിയോഗവർത്ത പ്രേക്ഷകർ അറിഞ്ഞത്. അസുഖബാധിതനായി ആശുപത്രിയിൽ കഴിയുകയായിരുന്ന അച്ഛന്റെ രോഗവിവരങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. എഴുപത്തിയെട്ടാം വയസിലാണ് താരത്തിന്റെ അച്ഛന്റെ വേർപാട്. വാർധക്യസഹജമായ കാരണങ്ങൾ കൊണ്ടാണ് ആശുപത്രിയിൽ അഡ്മിറ്റായത്. അച്ഛൻ ജീവിതത്തിലേക്ക് തിരികെ വരും എന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നെന്ന് താരം പറഞ്ഞിരുന്നു.

അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകരുടെയും കണ്ണുനിറച്ചിരുന്നു. “ഒരു കാലത്ത് അവർ നമുക്ക് വേണ്ടി ഉറക്കമിളച്ചു…..കൈകൾ മുറുകെപ്പിടിച്ചു….ഇപ്പോൾ നമ്മൾ അത് അവർക്ക് വേണ്ടി ചെയ്യുന്നു”. താരത്തിന്റെ വികാരഭരിതമായ കുറിപ്പ് പ്രേക്ഷകരെ ഏറെ തളർത്തിയിരുന്നു. ഇപ്പോൾ അച്ഛന്റെ മരണശേഷം സബീറ്റ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ”അച്ഛൻ എന്ന തണൽമരം ഇല്ലാതെ ജീവിക്കാൻ എനിക്കറിയില്ല” . അച്ഛന്റെ ആലിംഗനങ്ങളും ചുംബനങ്ങളും താൻ ഏറെ മിസ് ചെയ്യുന്നു എന്നാണ് സബീറ്റ പ്രേക്ഷകരോട് പറഞ്ഞത്. അച്ഛന്റെ സംരക്ഷണം എന്നും ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെയാണ് സബീറ്റയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അവസാനിക്കുന്നത്.

Comments are closed.