ഹൃദയം സിനിമയിൽ ഞെട്ടിച്ച മിനിസ്ക്രീൻ പ്രേഷകരുടെ സ്വാന്തനം താരത്തെ കണ്ടോ…?😍👌

ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് സൃഷ്ട്ടിച്ച മെഗാപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഒരു സാധാരണ ടെലിവിഷൻ പരമ്പരയ്‌ക്കുമപ്പുറം സാന്ത്വനത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. വേറിട്ട അവതരണശൈലി കൊണ്ട് ശ്രദ്ധേയമായ ശിവാജ്ഞലി പ്രണയവും ആരെയും ആകർഷിക്കുന്ന ജ്യേഷ്ഠാനുജ ബന്ധത്തിന്റെ ഊഷ്മളതയും സാന്ത്വനത്തെ പ്രേക്ഷകപ്രീതിയിൽ ഒന്നാമതെത്തിക്കുന്നു.

ശിവനും അഞ്ജലിയും കൃഷ്ണാ സ്റ്റോഴ്സിൽ നിന്ന് മുങ്ങി ഹൃദയം സിനിമ കാണാൻ പോയത് സാന്ത്വനത്തിൽ വൻ ചർച്ചക്ക് തന്നെ കളമൊരുക്കിയിരുന്നു. കണ്ണന്റെ കുസൃതിയിൽ ശിവാജ്ഞലിമാരുടെ സിനിമക്ക് പോക്ക് അപർണയെപ്പോലും ചൊടിപ്പിച്ച വിഷയമായി മാറി. എന്നാൽ ഹൃദയം സിനിമ കാണാൻ ശിവാജ്ഞലിമാർ പോയത് സാന്ത്വനം വീട് ചർച്ച ചെയ്യുമ്പോൾ സാന്ത്വനത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ഹൃദയം സിനിമയിൽ പ്രത്യക്ഷപ്പെട്ട സാന്ത്വനം താരത്തെക്കുറിച്ചാണ്.

സാന്ത്വനത്തിലെ അപർണയുടെ അച്ഛനും കഥയിലെ പ്രധാനവില്ലൻ എന്ന് വിശേഷിപ്പിക്കാവുന്നതുമായ രാജശേഖരൻ തമ്പിയാണ് സാന്ത്വനത്തിൽ തകർത്തഭിനയിച്ച താരം. ഹൃദയത്തിലെ നായകൻ പ്രണവ് മോഹൻലാൽ അവതരിപ്പിച്ച അരുൺ എന്ന കഥാപാത്രം ഒരു ഫോട്ടോഗ്രാഫറാണ്. സിനിമയിൽ ഏറെ നിർണ്ണായകമായ ഒരു പാട്ടുരംഗത്തിൽ അരുൺ ഫോട്ടോഗ്രാഫിക്ക് ചെല്ലുന്ന വിവാഹച്ചടങ്ങിൽ വധുവിന്റെ അച്ഛനായാണ് തമ്പി പ്രത്യക്ഷപ്പെടുന്നത്. ഒരു സമ്പന്നകുടുംബത്തിലെ ഗൃഹനാഥനായി സാന്ത്വനം താരം രോഹിത്ത് മികച്ച അഭിനയമാണ് ഹൃദയത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

എന്താണെങ്കിലും മകളെ വിവാഹം കഴിച്ചയക്കുന്ന ഒരച്ഛന്റെ സർവ്വ വിചാര-വികാരബോധങ്ങളും തമ്പി സാറിന്റെ മുഖത്ത് മിന്നിമറിയുന്നത് ബിഗ്‌സ്‌ക്രീനിൽ കണ്ടുവെന്നാണ് പ്രേക്ഷകർ പറയുന്നത്. അപ്പുവിന്റെ കല്യാണത്തിന് കാണാൻ കഴിയാതിരുന്ന ആ കാഴ്ച ഹൃദയത്തിലൂടെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. തമ്പി സാർ അല്ലേലും മാസ് ആണ് എന്നുപറഞ്ഞുകൊണ്ട് തിയേറ്ററിൽ പോലും സാന്ത്വനം ആരാധകരുടെ വക മികവാർന്ന സ്വീകരണം രോഹിത്തിന് ലഭിച്ചിരുന്നു.

Comments are closed.