ഉർവശിയും ശ്രീനിവാസനുമായി തകർത്തുവാരി റിമി ടോമിയും കുട്ടാപ്പിയും..!! വീഡിയോ കിടിലൻ എന്ന് ആരാധകർ…

ഉർവശിയും ശ്രീനിവാസനുമായി തകർത്തുവാരി റിമി ടോമിയും കുട്ടാപ്പിയും..!!😍👌 വീഡിയോ കിടിലൻ എന്ന് ആരാധകർ…🔥👌 ഇന്ന് ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്നവരെല്ലാം, യൂട്യൂബ് ചാനലുകൾ തുടങ്ങുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണ്. അക്കൂട്ടത്തിൽ ഉൾപ്പെട്ട ഒരു സെലിബ്രിറ്റിയാണ് ഗായിക റിമി ടോമി. മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായിക എന്നതിനൊപ്പം, ഒരു ഗംഭീര സ്റ്റേജ് പെർഫോമറായ റിമി ടോമി, മലയാളികളുടെ ഇഷ്ട ഗായികമാരിൽ ഒരാളാണ്. റിമിയുടെ യൂട്യൂബ് ചാനലിലെ സ്ഥിരാംഗങ്ങളാണ് കൺമണിയും കുട്ടാപ്പിയും.

റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകളാണ് കിയാര എന്ന കൺമണി. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. ഇരുവരും ഇപ്പോൾ യൂട്യൂബ് പ്രേക്ഷകർക്ക് സുപരിചിതരാണ്. കൺമണിക്കും കുട്ടാപ്പിക്കുമൊപ്പം പാട്ടുപാടിയും, കളിച്ചുമൊക്കെ വീട്ടിൽ സമയം ചെലവിടുന്നതാണ് റിമിയുടെ പ്രധാന ഹോബി. ഇപ്പോഴിതാ, കുട്ടാപ്പിക്കൊപ്പം ഒരു ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് റിമി.

ഇതിന്റെ വീഡിയോ റിമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. ശ്രീനിവാസനും ഉർവശിയും തമ്മിലുള്ള ഒരു സംഭാഷണമാണ് റിമിയും കുട്ടാപ്പിയും ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. ബഷീർ ബഷി ചെയ്ത ഡബ്സ്മാഷിൽ നിന്നാണ് റിമി ഓഡിയോ എടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോക്ക്‌, ഇതിനോടകം 55,000 ത്തിലധികം ലൈക്കും, 500 ഓളം അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്.

ജ്വൽ മേരി, ദീപ്തി വിധുപ്രതാപ് തുടങ്ങിയവരും വീഡിയോക്ക്‌ താഴെ കമന്റ്‌ ബോക്സിൽ എത്തിയിട്ടുണ്ട്. ‘കുട്ടാപ്പിയുടെ അഭിനയം ഭാവങ്ങൾ അടിപൊളി’, ‘നിങ്ങൾ പൊളിയാണ്’ തുടങ്ങി നിരവധി കമന്റുകളുമായി ആരാധകരും കമെന്റ് ബോക്സിൽ സജീവമാണ്.

Comments are closed.