
അവതാരകയും അഭിനേത്രിയുമായി തിളങ്ങിയ മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ടെലിവിഷന്‍ അവതാരക ലോകത്ത് നിന്നുമാണ് റിമി ടോമി മലയാള സിനിമയിലെ പിന്നണി ഗാന രംഗത്തേയ്ക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പാട്ടുപാടുന്ന വീഡിയോയും കുക്കിംഗ് എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
സ്വന്തമായി ഒരു യുട്യൂബ് ചാനലും താരത്തിനുണ്ട്. താരത്തിന്റെ കുട്ടി പട്ടാളവുമായുള്ള വീഡിയോയോകളെല്ലാം നിമിഷനേരംകൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ പാട്ടും അവതരണവും അഭിനയവും മാത്രമല്ല നൃത്തവും തനിക്ക് വഴഞ്ഞുമെന്ന് തെളിയിച്ചിരിക്കുകയാണ് റിമിടോമി. താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
റിമി ടോമി ഒരുക്കിയ മനോഹരമായ ഒരു കവർ സോങ്ങാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കമൽ ചിത്രമായ ‘മധുര നൊമ്പരക്കാറ്റ്’ ലെ ‘ദ്വാദശിയില്‍ മണിദീപിക’ എന്ന ഗാനത്തിനാണ് റിമി ടോമി മനോഹരമായി കവര്‍ ഒരുക്കിയിരിക്കുന്നത്. പാട്ടിനൊപ്പം റിമി ചുവടുവയ്ക്കുന്നതാണ് ആരാധകരെ ശരിക്കും അമ്പരിപ്പിച്ചിരിക്കുന്നത്. റിമി ടോമിയുടെ പാട്ട് മാത്രമല്ല മനോഹരമായ നൃത്ത ചുവടുകളും ഏവരുടെയും ഹൃദയം കവരുന്നതാണ്.
ആലാപനത്തിനൊപ്പമുള്ള റിമി ടോമിയുടെ നൃത്തവും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. യൂസഫലി കേച്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ ഈണവും കെ.ജെ.യേശുദാസും സുജാത മോഹനും ചേർന്ന് ആലപിച്ചതായിരുന്നു ചിത്രത്തിലെ ഈ ഗാനം. വിദ്യാസാഗറിന്റെ പിറന്നാള്‍ ദിനത്തില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ വിദ്യാജീ’ എന്നു പറഞ്ഞാണ് റിമി തന്റെ യൂട്യൂബ് ചാനലിലൂടെ റിമി കവർ സോങ് പങ്കുവെച്ചിരിക്കുന്നത്.
Comments are closed.