
മാങ്ങ അരച്ചു കലക്കിയത് ഇന്ന്; പച്ചമാങ്ങ കൊണ്ടുള്ള ഈ ഒരൊറ്റ കറി മതി ഉച്ചഭക്ഷണം കേമമാകാൻ…!! | Raw Mango Coconut Chutney
Raw Mango Coconut Chutney: പച്ചമാങ്ങ വീട്ടിൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും അച്ചാറുമെല്ലാം തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. മാത്രമല്ല പച്ചമാങ്ങ ജ്യൂസ് ആയും മറ്റും കുടിക്കുന്ന രീതികളും ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പണ്ടുകാലങ്ങളിൽ വീടുകളിൽ ഉണ്ടാക്കിയിരുന്ന പച്ചമാങ്ങ ഉപയോഗിച്ചുള്ള ഒരു രുചികരമായ കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
Ingredients
- Raw Mango
- Coconut
- Green Chilly
- Salt
- Coconut Oil
- Mustard
- Curd
ആദ്യം തന്നെ പച്ചമാങ്ങ നല്ലതുപോലെ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് പച്ചമുളകും, ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തരികിട്ടുന്ന രീതിയിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് എടുത്തു വച്ച തേങ്ങ കൂടി ചേർത്ത് തരു തരുപ്പോടു കൂടി അരച്ചെടുക്കണം. ഈ അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം അതിലേക്ക് എടുത്തുവച്ച തൈര് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
വെളിച്ചെണ്ണ ചൂടായി തുടങ്ങുമ്പോൾ അതിൽ കടുകും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചശേഷം ഈയൊരു താളിപ്പ് കൂടി കറിയിലേക്ക് ചേർത്തു കൊടുക്കുക. മാങ്ങ മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുമ്പോൾ ഇളം ചൂടുള്ള വെള്ളം ചേർക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. കാരണം മറ്റു കറികളിൽ നിന്നും വ്യത്യസ്തമായി ഈ ഒരു കറി തയ്യാറാക്കുമ്പോൾ അത് പിന്നീട് തിളപ്പിക്കുന്നില്ല. പച്ചമാങ്ങയുടെ സീസൺ കഴിയുന്നതിനു മുമ്പായി ഒരുതവണയെങ്കിലും ഈ ഒരു കറി തയ്യാറാക്കി നോക്കുകയാണെങ്കിൽ അതിന്റെ രുചി മനസ്സിലാകുന്നതാണ്. മാത്രമല്ല ചോറിനോടൊപ്പം തൊട്ടുകൂട്ടാൻ മറ്റ് കറികളുടെ ആവശ്യവും വരില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Raw Mango Coconut Chutney Video Credits : Annayude Adukala
Raw Mango Coconut Chutney
Raw mango coconut chutney is a tangy and refreshing South Indian condiment made with raw mango, grated coconut, green chilies, and shallots. The sourness of the mango blends beautifully with the creaminess of coconut, creating a zesty and aromatic chutney. Seasoned with a tempering of mustard seeds, curry leaves, and dried red chilies in coconut oil, it adds an extra layer of flavor. This chutney is a perfect accompaniment to dosa, idli, rice, or even chapati. Naturally cooling and packed with Vitamin C, it’s a delightful way to enjoy the tropical flavors of mango during the summer season.
Also Read : ചക്കക്കുരു കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ; ചക്ക വറുത്തത് മാറി നിൽക്കും ഇതിനു മുന്നിൽ..
Comments are closed.