
മുട്ടയും റവയും മാത്രം മതി നാലുമണി പലഹാരം തയ്യാറാക്കാൻ; വെറും 5 മിനിറ്റിനുള്ളിൽ സൂപ്പർ സ്വാദിൽ പലഹാരം റെഡി..!! | Rava Egg Snacks Recipe
Rava Egg Snacks Recipe : ചായയയോടൊപ്പം നാലുമണി പലഹാരത്തിനായി എന്ത് വിഭവം തയ്യാറാക്കുമെന്ന് ചിന്തിച്ച് തലപുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ സാധാരണ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്താൽ അവർക്ക് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ കുട്ടികൾ കൂടുതലായും പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വരുന്ന സ്നാക്കുകൾ കഴിക്കുകയും ചെയ്യും. കുറച്ചൊന്ന് പണിപ്പെടുകയാണെങ്കിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
Ingredients
- Egg
- Rawa
- All Purpose Flour
- Sugar
- Cardamom Powder
- Salt
- Baking Soda
- Oil
ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു വിസ്ക് ഉപയോഗിച്ച് മുട്ട നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കണം. ശേഷം അതിലേക്ക് എടുത്തു വച്ച റവയും പഞ്ചസാരയും കുറേശ്ശെയായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. മുട്ടയുടെ മണം ഇല്ലാതാക്കാനായി ഏലക്ക പൊടിച്ചതും അല്പം ഉപ്പും കൂടി ഈ ഒരു സമയത്ത് മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇത്രയും ചേരുവകൾ ഒട്ടും കട്ടകൾ ഇല്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുത്തു കഴിഞ്ഞാൽ മൈദ കുറേശ്ശെയായി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. മൈദ ചേർക്കുമ്പോൾ ഒരു കാരണവശാലും ഒരുമിച്ച് ഇട്ടു കൊടുക്കരുത്. മാവിന്റെ കൺസിസ്റ്റൻസി നോക്കി കുറേശ്ശെയായി വേണം മൈദ ചേർത്ത് കൊടുക്കാൻ. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. അവസാനമായി അല്പം ബേക്കിംഗ് സോഡ കൂടി മാവിലേക്ക് ചേർത്ത് ഇളക്കിയശേഷം മാറ്റിവയ്ക്കാം. ബേക്കിംഗ് പൗഡർ അല്ല ഇവിടെ ഉപയോഗിക്കുന്നത്. പലഹാരം വറുത്തെടുക്കാനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടിയളവിൽ മാവ് ഒഴിച്ച് നെയ്യപ്പത്തിന്റെ രൂപത്തിൽ വറുത്തെടുക്കുക. ഒരു കാരണവശാലും തീ കൂട്ടി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുകയാണെങ്കിൽ പലഹാരത്തിന്റെ പുറംഭാഗം മാത്രം പെട്ടെന്ന് വേവുകയും ഉൾഭാഗത്ത് മാവായി തന്നെ നിൽക്കുകയും ചെയ്യും. പലഹാരത്തിന്റെ രണ്ടുവശവും മറിച്ചിട്ട ശേഷം വേണം വറുത്തു കോരാൻ. ഈയൊരു രീതിയിൽ എടുത്തുവെച്ച മാവ് മുഴുവനായും അപ്പങ്ങളാക്കി വറുത്തെടുക്കാം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരമാണ് ഇത്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ എല്ലാം എളുപ്പത്തിൽ ഈയൊരു പലഹാരം തയ്യാറാക്കി എടുക്കുകയും ചെയ്യാം. വെറുക്കുമ്പോൾ കൂടുതൽ എണ്ണ ഒഴിക്കാൻ
താല്പര്യമില്ലാത്തവർക്ക് കുറച്ച് എണ്ണയൊഴിച്ച ശേഷം പലഹാരം തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കാവുന്നതാണ്. സ്ഥിരമായി ഒരേ രീതിയിലുള്ള എണ്ണ പലഹാരങ്ങൾ തന്നെ ഉണ്ടാക്കി മടുത്തവർക്ക് ഒരിക്കലെങ്കിലും ഈ ഒരു പലഹാരം തയ്യാറാക്കി നോക്കാവുന്നതാണ്. മാവ് ഫെർമെന്റ് ചെയ്യേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് തന്നെ നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി എടുക്കുകയും ചെയ്യാം. മറ്റൊരു പ്രത്യേകത വീട്ടിലുള്ള ചേരുവകൾ മാത്രമാണ് ഈ ഒരു പലഹാരം തയ്യാറാക്കാനായി ആവശ്യമായി വരുന്നുള്ളൂ. കുട്ടികൾ ധാരാളമായി കടകളിൽ നിന്നും വാങ്ങുന്ന മധുര പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനായി ഈയൊരു പലഹാരം ഉണ്ടാക്കി കൊടുക്കാവുന്നതാണ്. പഞ്ചസാരയുടെ അളവ് ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ മറ്റു പൊടികളുടെ അളവ് കൃത്യമായി തന്നെ എടുക്കാനായി ശ്രദ്ധിക്കുക. അതല്ലെങ്കിൽ അപ്പം കട്ടിയായി പോകാനുള്ള സാധ്യതയുണ്ട്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rava Egg Snacks Recipe Credit : Nabraz Kitchen
Rava Egg Snacks Recipe
Rava Egg Snacks are a quick, protein-rich, and delicious treat perfect for breakfast, tea-time, or as a lunchbox filler. Made with a simple batter of semolina (rava), eggs, and everyday spices, these savory bites are soft on the inside and slightly crisp on the outside. Chopped onions, green chilies, and carrots add a burst of flavor and nutrition, making them a wholesome option for both kids and adults. The batter comes together in minutes, requiring no special prep or grinding. Just mix, cook on a pan like mini pancakes, and enjoy hot with your favorite dip or chutney. These snacks are not only tasty but also versatile—you can tweak the ingredients to suit your taste or even sneak in more veggies. Perfect for busy mornings or unexpected guests, Rava Egg Snacks are a go-to for anyone looking for a healthy, filling, and flavorful dish in under 20 minutes.
Comments are closed.