പ്രായം പിറകോട്ടോ..? കൊച്ചുമകനൊപ്പം ആടി തിമർത്ത് മലയാളികളുടെ പ്രിയ ഗായികയുടെ അമ്മ റാണി ടോമി | Rani Tomy and Grand son Dance Viral

Rani Tomy and Grand son Dance Viral

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത ഗായികയും, അവതാരികയും, നടിയുമാണ് റിമിടോമി. മീശമാധവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെ പ്ലേ ബാക്ക് സിംഗറായി കാലെടുത്തു വച്ച താരം പിന്നീട് നിരവധി ചിത്രങ്ങളിൽ പാടുകയുണ്ടായി. റിമിടോമിയും, കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ് എല്ലാവരെയും.

റിമിയെയും മുക്തയെയും കൂടാതെ അമ്മ റാണിയും നല്ലൊരു ഡാൻസറാണ്. ഡാൻസും, പാട്ടുമൊക്കെയായി സോഷ്യൽ മീഡിയയിൽ വരുമ്പോൾ പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്. കൊച്ചുമക്കളുടെയും, മരുമകളുടെയും കൂടെയുള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രായം വെറും നറമ്പറാണെന്ന് പറഞ്ഞായിരുന്നു റാണി ടോമിയുടെ നൃത്ത വീഡിയോകൾ വൈറലായിരുന്നത്. പത്ത് ദിവസം മുൻപായിരുന്നു റാണി ടോമിയുടെ പിറന്നാൾ.

അന്നേ ദിവസം മുക്തപങ്കുവെച്ചത് അമ്മായിയമ്മയുടെ കൂടെയുള്ള മനോഹരമായ നൃത്ത വീഡിയോ ആയിരുന്നു. റിമി ടോമിയുടെ പിറന്നാൾ ദിവസം റിമി അമ്മയും കുടുംബവുമൊത്ത് മാലദ്വീപിൽ വച്ച് ആഘോഷമാക്കിയതും പ്രേക്ഷകർ കണ്ടതാണ്. ഇപ്പോൾ റാണി ടോമി കൊച്ചുമകൻ കുട്ടാപ്പിയുടെ കൂടെയുള്ള റീൽ ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘വാട്ട് ജുംക്ക ‘ എന്ന സൂപ്പർ ഹിറ്റ്പാട്ടിനാണ് അമ്മാമ്മയും കൊച്ചുമകനായ കുട്ടാപ്പിയും ചുവടു വച്ചിരിക്കുന്നത്.

നിരവധി പേരാണ് രണ്ടു പേരും സൂപ്പറാക്കി എന്ന കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. റാണി ടോമി നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണെന്ന കാര്യം പ്രേക്ഷകർക്ക് മുന്നേ അറിയാവുന്നതാണ്. ലോക് ഡൗൺ സമയത്തായിരുന്നു റാണി ടോമിയുടെ ഡാൻസ് വീഡിയോകൾ കൂടുതൽ സോഷ്യൽ മീഡിയയിൽ വൈറലായത്. മുക്തയായിരുന്നു അമ്മായിയമ്മയുടെ കഴിവിനെ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെച്ചിരുന്നത്. ശേഷം റിമിയെപ്പോലെ അമ്മയും പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞിരുന്നു. Rani Tomy and Grand son Dance Viral

Comments are closed.