കോഴിക്കോടിനെ ഇളക്കിമറിച്ച് പൃഥ്വിരാജ്, മാസ്സ് ലുക്കിൽ ആരാധകർക്കായി സർപ്രൈസ് കൊടുത്ത് രാജുവേട്ടൻ! രാജുവേട്ടാ ഇങ്ങള് സൂപ്പറാണ്! | Prithviraj Sukumaran Kalyan Silks Inauguration Kozhikode

Prithviraj Sukumaran Kalyan Silks Inauguration Kozhikode : മലയാള സിനിമയിലെ യുവനായകരിൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ, ഗായകൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടുള്ളതാരം, ഇപ്പോൾ താരത്തിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എംപുരാൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംങ്ങ് തിരക്കിലാണ്. പൃഥ്വിരാജിൻ്റെ പുതിയ ചിത്രമായ ആടുജീവിതം തിയേറ്ററിൽ എത്തുകയാണ്. ബ്ലെസി ചിത്രമായ ആടുജീവിതം മാർച്ച് 28 ന് റിലീസിന് ഒരുങ്ങുകയാണ്.

ബെന്യാമിൻ്റെ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ബ്ലെസിയുടെ ആടുജീവിതം. ഈ ചിത്രത്തിന് വേണ്ടി അണിയറ പ്രവർത്തകർ 16 വർഷത്തെ തയ്യാറെടുപ്പുകളാണ് നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. സൗദി അറേബ്യയിലേയ്ക്ക് ജോലിക്കു വേണ്ടി കുടിയേറുന്ന നജീബാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. പുഥ്വിരാജാണ് നജീബായി വേഷമിടുന്നത്. നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. 2008-ൽ ചിത്രത്തിൻ്റെ

ആദ്യവർക്കുകൾ ആരംഭിച്ചെങ്കിലും, 2023 ജൂലൈയിലാണ് ഷൂട്ടിംങ്ങ് പൂർത്തിയായത്. അമല പോൾ, ശോഭ, കെ ആർ ഗോകുൽ, ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം റസൂൽ പൂക്കുട്ടിയാണ്.

ചിത്രം തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ ‘പെരിയോനെ റെഹ്മാനെ ‘ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ കോഴിക്കോട് കല്യാൺ സിൽക്‌സിൻ്റെ ഷോറൂം ഉദ്ഘാടനത്തിന് എത്തിയ പൃഥ്വിരാജ് ഈ ഗാനം ലൈവ് ആയി പാടുകയുണ്ടായി. മാർച്ച് 28-ന് ആടുജീവിതത്തിൻ്റെ റിലീസ് ദിനത്തിനായി മലയാളികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Comments are closed.