രാജാവിന്റ മകൾ തന്നെ, പുസ്തകത്താളുകളിൽ വിസ്മയ ഒളിപ്പിച്ച് വെച്ച രഹസ്യം! അനിയത്തിയുടെ വിസ്മയങ്ങൾ പങ്കുവെച്ച് പ്രണവ് മോഹൻലാൽ | Pranav Mohanlal Shares artwork of Vismaya Mohanlal Book

Pranav Mohanlal Shares artwork of Vismaya Mohanlal Book

Pranav Mohanlal Shares artwork of Vismaya Mohanlal Book : മലയാള സിനിമയുടെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. ഒരുപാട് സിനിമകളിലൂടെ മലയാളികളുടെ മാത്രമല്ല ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. താരത്തെ പോലെ താരത്തിന്റെ കുടുബത്തെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ പിതാവിന്റെ പാത തുടർന്ന് മകനും മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. എന്നാൽ മറ്റ് താരരാജാക്കമാരുടെ മക്കൾ പോലെയല്ല പ്രണവ് മോഹൻലാൽ.

തന്റെതായ ലോകം പ്രണവിനുണ്ടെന്ന് പറയാം. സാഹസം നിറഞ്ഞ യാത്രകളും മറ്റ് പ്രധാന വിനോദകളുമാണ് പ്രണവ് മോഹൻലാലിന്റെ ലോകം തന്നെ. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകരാണ് പ്രണവിനുള്ളത്. ചില സമയങ്ങളിൽ യാത്രമധ്യത്തിൽ പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്. തനിക്ക് കൂടുതൽ ചെയ്യാൻ ഇഷ്ടമുള്ള കാര്യമാണ് യാത്ര.

ചുരുക്കി പറഞ്ഞാൽ ചാർളി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് തന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. ഒരു ആർട്ട്‌വർക്ക്‌ പങ്കുവെച്ച് ആർട്ട്‌വർക്ക്‌ ഫ്രം മൈ സിസ്റ്റേഴ്സ് ബുക്ക്‌ എന്ന അടികുറപ്പോടെയാണ് നടൻ ചിത്രം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു.

ഏറ്റവും ഒടുവിൽ ഏറെ ഹിറ്റ് നേടിയ പ്രണവിന്റെ സിനിമയായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചലച്ചിത്രം സിനിമ പ്രേമികളുടെ ഇടയിൽ വലിയ സ്വീകാര്യതയായിരുന്നു നേടിയത്. തന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും സിനിമ ലോകവും.

Comments are closed.