പ്രണവിനേയും ദർശനയേയും വീണ്ടും ഹൃദയത്തിലേറ്റി ജനങ്ങൾ…😍👌 വിനീത് ശ്രീനിവാസൻ്റെ മകനെ ലാളിക്കുന്ന ദർശനയും അരുണും വൈറലാകുന്നു..!!😍🔥

പ്രണവിനേയും ദർശനയേയും വീണ്ടും ഹൃദയത്തിലേറ്റി ജനങ്ങൾ…😍👌 വിനീത് ശ്രീനിവാസൻ്റെ മകനെ ലാളിക്കുന്ന ദർശനയും അരുണും വൈറലാകുന്നു..!!😍🔥 വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് പ്രണവ് മോഹൻലാൽ ,കല്യാണി , ദർശന രാജേന്ദ്രൻ എന്നിവരാണ്. പ്രണവ് നായകനായി എത്തിയിരിക്കുന്ന ഇ ചിത്രം 2022 ലെ വിനീത് ശ്രീനിവാസൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്നതിൽ സംശയമില്ല.

ഹൃദയത്തിലെ ദർശന എന്ന ഗാനം വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു’.ഇ ഗാനത്തിൽ ദർശനയും പ്രണവും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരു കലാലയ പ്രണയമാണ് ദർശന എന്നു തുടങ്ങുന്ന ഇ ഗാനത്തിൻ്റെ പഛാത്തലമായി ഒരുക്കിയിരിക്കുന്നത്. ഒരു ഡ്രാമ റൊമാൻ്റിക്ക് ചിത്രമായ ഹൃദയം പ്രണവ് മോഹൻലാൽ മികച്ച രീതിയിൽ അഭിനയിപ്പിച്ച് ഫലിപ്പിച്ചതായി വിനീത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

താര പുത്രനായ പ്രണവ് മേഹൻ ലാലിൻ്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. താര ജാഡകളിൽ നിന്നും മാറി ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ വളരെ പെട്ടെന്നു തന്നെ ജനങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ഏറ്റു വാങ്ങി .പ്രണവിനെ അപ്പു എന്ന് വിളിക്കുവാനാണ് ആരാധകർക്ക് താൽപ്പര്യം. മോഹൻലാലിൻ്റെ മകനായ പ്രണവ് 2002 തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹൻ ലാലിൻ്റെ തന്നെ ചിത്രത്തിൽ ബാലതാരമായിട്ടാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. ഇ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്ക്കാരവും അദ്ദേഹത്തിനു ലഭിച്ചു.

ഇപ്പോൾ തൻ്റെ പുതിയ ചിത്രമായ കുഞ്ഞാലി മരക്കാറിലും ‘ തൻ്റെ പ്രകടന മികവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഹൃദയം സിനിമയിൽ സുപ്രധാന വേഷത്തിൽ എത്തുന്ന ദർശന രാജേന്ദ്രൻ 2014ൽ ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ഇതാ വിനീത് ശ്രീനിവാസൻ്റെ കുഞ്ഞിനെ ലാളിക്കുന്ന ദർശനയുടേയും പ്രണവ് മോഹൻ ലാലിൻ്റെയും വീഡിയോ കൂടി ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.വിനീത് ശ്രീനിവാസൻ ഹൃദയത്തിൻ്റെ വിശേഷങ്ങൾ മാധ്മങ്ങളോട് പങ്കുവെക്കുന്നതിനിടയിലാണ് കുഞ്ഞിനെ ലാളിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്.

Comments are closed.