ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ അന്റാർട്ടിക്കയിൽ..!!😍👌 ഇത്രയും പാവമാകല്ലേ എന്ന് ആരാധകർ…🤩🔥

വേറിട്ട ജീവിതരീതി കൊണ്ട് ശ്രദ്ധ നേടുന്ന യുവതാരമാണ് നടൻ പ്രണവ് മോഹൻലാൽ. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാൽ താരജാഡകൾ ഒട്ടുമില്ലാത്ത ജീവിതശൈലിയാണ് പിന്തുടരുന്നത്. ഹൃദയം സിനിമ വൻ ഹിറ്റായെങ്കിലും ഒരു ചാനൽ അഭിമുഖത്തിൽ പോലും പ്രണവിനെ ഇതുവരെയും കണ്ടിട്ടില്ല. യാത്രകളിലും മറ്റും എപ്പോഴും തനിച്ച് വെറുമൊരു സാധാരണക്കാരനായാണ് പ്രണവിനെ കാണാറുള്ളത്.

ഇപ്പോഴിതാ പ്രണവിന്റെ പുതിയ യാത്രാവിശേഷമാണ് ആരാധകർക്ക് വിസ്മയമായി മാറിയിരിക്കുന്നത്. അന്റാർട്ടിക്കയിൽ എത്തിയിരിക്കുകയാണ് പ്രണവ്. അന്റാർട്ടിക്കയിലെ വിസ്മയം തീർക്കുന്ന മഞ്ഞുമലയുടെ ചിത്രങ്ങളും ഐസ് സ്കേറ്റിംഗ് നടത്തുന്ന പ്രണവിന്റെ വീഡിയോയും താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പ്രണവ് മോഹൻലാലിൻറെ പോസ്റ്റിന് താഴെ വേറിട്ട കമന്റുകളുമായെത്തിയിരിക്കുന്നത്. ഇതാണ് യഥാർത്ഥത്തിൽ ജീവിതം എന്നാണ് പലരും കുറിക്കുന്നത്.

മുമ്പ് പ്രണവിന്റെ ഹിമാലയൻ യാത്രയും ആംസ്റ്റർഡാം യാത്രയും ആരാധകർ ആഘോഷമാക്കിയിരുന്നു. പ്രണവ് നായകനായെത്തിയ ഹൃദയം ബോക്സ് ഓഫീസ് ഹിറ്റ്‌ തന്നെയായിരുന്നു. ദർശനയും കല്യാണിയും നായികമാരായിരുന്നു. വിനീത് ശ്രീനിവാസ് എന്ന സംവിധായകനിലൂടെ പ്രണവ് എന്ന നടന്റെ ഏറ്റവും ബെസ്റ്റ് വേർഷൻ കാണാൻ കഴിയുകയായിരുന്നു പ്രേക്ഷകർക്ക്. മോഹൻലാൽ എന്ന മഹാനടന്റെ മകൻ എന്ന ഇമേജ് ഒരിടത്തും ഉപയോഗിക്കാതെയാണ് പ്രണവിന്റെ കരിയറിലെ മുന്നേറ്റം.

പ്രണവിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഹൃദയം. മുൻ ചിത്രങ്ങളിൽ നിന്ന് തീർത്തും വേറിട്ട ഔട്ട്ലൂക്ക് ആണ് ഹൃദയത്തിൽ പ്രണവ് സ്വീകരിച്ചത്. അന്റാർട്ടിക്കൻ യാത്രയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ ഫാൻസ്‌ ഗ്രൂപ്പുകൾ വൻ ആഘോഷത്തിലാണ്. ഇത്രയും പാവമാകാൻ ഒരാൾക്ക് എങ്ങനെ സാധിക്കുന്നു എന്ന തരത്തിലുള്ള കമ്മന്റുകളും ആരാധകർ പാസാക്കുന്നുണ്ട്. പ്രണവിന്റെ പുതിയ ബിഗ്സ്‌ക്രീൻ എൻട്രിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

Comments are closed.