
മധുരം കിനിയും പാലട പായസം; ഇത്ര ഈസി ആയിരുന്നോ പെർഫെക്റ്റ് പായസം ഉണ്ടാക്കാൻ; 10 മിനിറ്റിൽ രുചിയൂറും പായസം തയ്യാർ; ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല..!! | Pink Palada Payasam Recipe
Pink Palada Payasam Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പായസം. പാലട ആയാലോ.. ബഹു രസം. ഒന്നര ലിറ്റർ പാൽ എടുക്കുക.100ഗ്രാം പാലടയാണ് ഇതിലേക്ക് എടുക്കുന്നത് മട്ടയുടെ പാലട ആയാൽ ഏറ്റവും നല്ലത്. ആദ്യം പാലും 200 ഗ്രാം പഞ്ചസാരയും കുറുക്കി എടുക്കണം. അതിനായി പാൽ അടുപ്പത്തു വെക്കുക. അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കൂടെ ചേർക്കുക. പാട കെട്ടാത്ത രീതിയിൽ പാൽ ഇടക്ക് ഇടക്ക് ഇളക്കി
കൊടുക്കുക. പാൽ തിളച്ച് വരുമ്പോൾ അതിലേക്ക് 200 ഗ്രാം പഞ്ചസാര കുറച്ചു കുറച്ചായി ചേർത്ത് കൊടുക്കുക. പഞ്ചസാര പെട്ടെന്ന് അലിയാനാണ് ഇങ്ങനെ ചെയ്യുന്നത്. പഞ്ചസാര മുഴുവൻ ചേർത്ത് കഴിഞ്ഞാൽ പിന്നെ പാൽ കൈ എടുക്കാതെ ഇളക്കി കൊണ്ടേയിരിയ്ക്കണം. ഇതിന് ഇടക്ക് തന്നെ അട വേവിക്കാൻ വെക്കണം. അതിന് ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കുക.അതിലേക്ക് 100 ഗ്രാം
അട ഇട്ട് അതിന്റെ പശ പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. ശേഷം നന്നായി കഴുകി വേവിച്ചു വെക്കുക. ശേഷം പഞ്ചസാരയും പാലും നന്നായി യോജിച്ച് കളറെല്ലാം മാറി നല്ലവണ്ണം കുറുകി വന്നിട്ടുണ്ടാകും. അതിലേക്ക് വേവിച്ചു വെച്ച അട കുറച്ചു കുറച്ചു ചേർത്ത് കൊടുത്ത് പതുക്കെ ഇളക്കി മിക്സ് ചെയ്യുക. അട ഉടഞ്ഞു പോവാതെ നോക്കണം. ഇനി ഇതിലേക്ക് കുറച്ച് ഏലക്ക പൊടിച്ചത് ചേർക്കാം.
ഏലക്കയുടെ തൊണ്ട് കൂടാതെ നോക്കണം. ഇത് ഇനി നന്നായി മിക്സ് ചെയ്ത് കുറച്ചു നെയ്യും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. കുറച്ചു നേരം മൂടി വെച്ച് എടുത്താൽ ടേസ്റ്റി പായസം റെഡി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. Pink Palada Payasam Recipe credit : NEETHA’S TASTELAND
🌸 Pink Palada Payasam Recipe (Serves 4–6)
🍳 Preparation Steps:
1. Cook the Ada:
- Soak ada in hot water for 20–30 minutes (or boil for 5 minutes depending on the type).
- Drain and rinse with cold water to prevent sticking.
2. Boil the Milk:
- In a heavy-bottomed pan or pressure cooker (without weight), boil milk on medium-low heat.
- Stir frequently to avoid burning.
3. Add Sugar & Caramelize:
- Once milk is reduced by ¼, add sugar.
- Let it cook for 30–40 minutes on low flame, stirring occasionally.
- The milk will slowly turn a light pink as sugar caramelizes and the mixture thickens.
4. Add Cooked Ada:
- Add drained ada and cook for another 10–15 minutes until soft and the payasam reaches desired consistency.
5. Finish with Ghee:
- Add a spoon of ghee and mix well. Optional but adds flavor.
🍽️ Serving Tips:
- Serve warm or chilled.
- The color deepens slightly as it cools.
❗️Tips for Perfect Pink Payasam:
- Use full-fat milk for richness and caramel color.
- Avoid shortcuts like adding condensed milk or food coloring – traditional pink comes naturally.
- Stir often to prevent milk from sticking or burning.
Comments are closed.