
ഉണക്കലരി വട്ടയപ്പം തയ്യാറാക്കാം; നല്ല പഞ്ഞിപോലെയാവാൻ ഇങ്ങനെ പരീക്ഷിക്കൂ; കിടിലൻ രുചിയാണ്…!! | Perfect Unakkalari Vattayappam
Perfect Unakkalari Vattayappam: ഉണക്കലരി കൊണ്ട് ഒരു വട്ടയപ്പം ഉണ്ടാക്കി എടുത്താലോ?? ബേക്കറികളിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിൽ നമുക്കിത് തയ്യാറാക്കി എടുക്കാം..!! ഉണക്കലരി വട്ടയപ്പം ചെറിയൊരു ബ്രൗൺ കളറിലാണ് ഉണ്ടാവുക. ഈ വട്ടയപ്പത്തിന് അരി വറുക്കുകയൊന്നും വേണ്ട. അരി കുതിർത്ത് ബാക്കി ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മതി.
Ingredients
- Brown Rice
- Grated Coconut
- Sugar
- Cooked Rice
- Cardamom
- Yeast
- Salt
- Water
- Oil
വട്ടയപ്പം ഉണ്ടാക്കാൻ ആദ്യം ഒരു കപ്പ് ഉണക്കലരി എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കുക. ഇത് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഇത് ഇനി ഒരു മിക്സിയിലേക്ക് ഇടുക. ഇതിലേക്ക് ഇനി അര കപ്പ് തേങ്ങ, അര കപ്പ് പഞ്ചസാര, കാൽ കപ്പ് ചോറ്, 5 ഏലക്ക തൊലി കളഞ്ഞ് ചേർക്കുക, അര ടീസ്പൂൺ ഈസ്റ്റ്, ആവശ്യത്തിന് ഉപ്പ്, അര കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് 2 മണിക്കൂർ പുളിപ്പിക്കാൻ വെക്കുക. ഇത് ചെറുതായി ഒന്ന് ഇളക്കി വെക്കുക. ശേഷം ഒരു പാത്രമെടുത്ത് എണ്ണ തടവുക.
അതിലേക്ക് അരച്ചു വെച്ചത് ഒഴിച്ചു കൊടുക്കണം. ഇത് ഒന്ന് ആവിയിൽ വേവിച്ച് എടുക്കണം. ഇത് ഒരു സ്റ്റീമെറിലേക്ക് വെക്കുക. 20 മിനിറ്റോളം വേവിക്കുക. വെന്തോ എന്നറിയാൻ ഈർക്കിൾ കുത്തി നോക്കുക. ഈർക്കിളിൽ ഒന്നും പറ്റിപ്പിടിച്ചിട്ടില്ലെങ്കിൽ വെന്തെന്നാണ് അർത്ഥം. അല്ലെങ്കിൽ അത് ഒന്നുകൂടി അടച്ചു വെച്ച് ആവിയിൽ തന്നെ വേവിക്കുക. ശേഷം ഇത് പുറത്തെടുക്കുക. എന്നിട്ട് 1 മണിക്കൂറോളം ഇത് പുറത്ത് വെച്ചതിനു ശേഷം പാത്രത്തിൽ നിന്ന് വിടുവിച്ചെടുക്കുക. നല്ല പെർഫെക്ട് ആയിട്ടുള്ള സോഫ്റ്റ് വട്ടയപ്പം റെഡി..!!! കൂടുതൽ അറിയാൻ വീഡിയോ കാണുക..!! Perfect Unakkalari Vattayappam Video Credits : Ruchi Koottu special
Perfect Unakkalari Vattayappam
Perfect Unakkalari Vattayappam is a soft, spongy traditional Kerala steamed rice cake made using unakkalari (raw red rice), coconut, jaggery or sugar, and fermented with yeast or toddy. The soaked unakkalari is ground into a smooth batter with grated coconut and sweetener, then left to ferment, developing a light, airy texture. It’s gently steamed until fluffy and often garnished with raisins or cashews. This healthy, gluten-free snack is mildly sweet and aromatic, making it ideal for breakfast or evening tea. Loved for its unique texture and wholesome flavor, Vattayappam is a festive favorite and a must-try Kerala delicacy.
Comments are closed.