പെർഫെക്റ്റ് രുചിയിൽ ചെമ്മീൻ അച്ചാർ; വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം; ഈ രഹസ്യ കൂട്ട് കൂടി ചേർത്താൽ രുചി അധികമാകും; ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ…!! | Perfect Chemmeen Achar

Perfect Chemmeen Achar: മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും അത് എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. ചെമ്മീൻ അച്ചാർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Prawns (chemmeen) – ½ kg (cleaned & deveined)
  • Ginger – 2 tbsp (finely chopped)
  • Garlic – 2 tbsp (finely chopped)
  • Green chilies – 3–4 (slit)
  • Curry leaves – 2 sprigs
  • Red chili powder – 2 tbsp
  • Kashmiri chili powder – 1 tbsp (for color)

ആദ്യം തന്നെ ചെമ്മീനിന്റെ നാരെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചട്ടിയിലേക്ക് ഇട്ടശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. ശേഷം അച്ചാറിലേക്ക് ആവശ്യമായ കടുകും ഉലുവയും വറുത്ത് പൊടിച്ചു വയ്ക്കണം. കൂടാതെ എരുവിന് ആവശ്യമായ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റ് ആക്കി വയ്ക്കുകയും ചെയ്യാം. തയ്യാറാക്കിവെച്ച ചെമ്മീനിന്റെ കൂട്ട് അരമണിക്കൂർ നേരമെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം.

Perfect Chemmeen Achar

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ അളവിൽ ക്രഷ് ചെയ്ത ഉണക്കമുളകും, പൊടിച്ചു വച്ച കടുകിന്റെയും ഉലുവയുടെയും കൂട്ടും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയം കൊണ്ട് മറ്റൊരു പാനിൽ മസാല പുരട്ടിവെച്ച ചെമ്മീൻ വറുത്തെടുത്ത് മാറ്റാവുന്നതാണ്. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റിന്റെ പച്ചമണമെല്ലാം പോയി തുടങ്ങുമ്പോൾ വറുത്തുവെച്ച ചെമ്മീനും കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.

ചെമ്മീൻ ഒന്ന് കുറുകി വരാനായി നേരത്തെ എടുത്തുവച്ച എണ്ണയിൽ നിന്ന് അല്പവും, ചൂടുവെള്ളവും ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അവസാനമായി ആവശ്യത്തിനുള്ള ഉപ്പും എരിവുമെല്ലാം അച്ചാറിൽ ഉണ്ടോ എന്ന് നോക്കിയ ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അച്ചാറിന്റെ ചൂട് ഒന്ന് മാറിയശേഷം എയർ ടൈറ്റായ കണ്ടൈനറുകളിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Chemmeen Achar Video Credits : Anithas Tastycorner

Perfect Chemmeen Achar is a spicy, tangy, and flavorful Kerala-style prawn (chemmeen) pickle, made with fried prawns, aromatic spices, and gingelly oil. It’s a traditional South Indian side dish loved for its bold taste and long shelf life.


Key Features:

  • 🦐 Main Ingredient: Small or medium prawns (chemmeen), cleaned and deep-fried for a crispy base.
  • 🌿 Flavors: A blend of garlic, ginger, curry leaves, mustard, fenugreek, and red chili powders.
  • 🛢️ Oil & Preservative: Made using gingelly oil and vinegar, which act as natural preservatives.
  • 🔥 Spice Level: Medium to high – typically spicy with a punch of tanginess.
  • 🫙 Shelf Life: Lasts for weeks when stored properly in airtight containers.

🍛 Served With:

  • Boiled rice and curd
  • Kappa (tapioca)
  • Kanji (rice gruel)
  • Parotta or chapathi (as a tangy side)

This pickle brings a burst of coastal Kerala flavor to your meal and is considered a delicacy, especially in festive or special occasions.

Also Read : വയറു നിറയെ ചോറുണ്ണാൻ ഇതുമതി; ഒരു സവാള കൊണ്ട് അടിപൊളി ചമ്മന്തി; അസാധ്യ രുചിയിൽ ഒരു കിടിലൻ ചമ്മന്തി തയ്യാറാക്കാം…

Comments are closed.