
സദ്യ സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കിയാലോ; വെറും 5 മിനുട്ടിൽ അസാധ്യ രുചി വിഭവം റെഡി…!! | Perfect Beetroot Pachadi Recipe
Perfect Beetroot Pachadi Recipe : ഓണസദ്യയ്ക്ക് കൂടുതൽ നിറം പകരാനായി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് പച്ചടി സദ്യയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്.
അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലികളഞ്ഞ് വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട്, തേങ്ങ, തൈര്, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ജീരകം, കടുക്, ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാനായി വയ്ക്കുക.
ബീറ്റ്റൂട്ട് നന്നായി വെന്ത് വന്നു കഴിഞ്ഞാൽ അത് സ്റ്റൗവിൽ നിന്നും എടുത്ത് ചൂടാറാനായി മാറ്റി വയ്ക്കാവുന്നതാണ്. ചൂടാറിയശേഷം ബീറ്റ്റൂട്ട് ചെറിയ തരികളോട് കൂടി അരച്ചെടുക്കുക. ഇത് വീണ്ടും ചട്ടിയിലേക്ക് ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. അടുത്തതായി അരപ്പാണ് ചേർത്തു കൊടുക്കേണ്ടത്.
അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങയും, കറിവേപ്പിലയും, പച്ചമുളകും, ഒരു ചെറിയ കഷണം ഇഞ്ചിയും, ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. തയ്യാറാക്കിവെച്ച ബീറ്റ്റൂട്ട് കൂട്ടിലേക്ക് അരവ് കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വേവിച്ചെടുക്കുക. അതിലേക്ക് കട്ടകൾ ഇല്ലാത്ത തൈര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഉപ്പ് ആവശ്യമെങ്കിൽ അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. പച്ചടിയിലേക്ക് ആവശ്യമായ വറവ് തയ്യാറാക്കണം. ബാക്കി വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Beetroot Pachadi Recipe Credit : Daily Dose Of Spices by Priyanka
Beetroot Pachadi Recipe
Beetroot Pachadi is a vibrant and refreshing South Indian side dish that beautifully combines the earthy sweetness of beetroot with creamy yogurt and aromatic spices. This colorful dish is made by cooking grated or finely chopped beetroot until tender, then mixing it with thick, tangy yogurt to create a smooth and cooling base. The flavor is elevated by a tempering of mustard seeds, curry leaves, dried red chilies, and sometimes split black gram (urad dal), which adds a crunchy texture and a burst of flavor. Beetroot Pachadi is not only visually stunning with its bright pink hue but also packed with nutrients, making it a healthy accompaniment to rice and other traditional meals. Its mild sweetness balanced by the tang of yogurt and the warmth of spices makes it a perfect complement to spicy dishes, adding a refreshing contrast to your meal.
Comments are closed.