വഴിയരികിൽ ഈചെടി കണ്ടിട്ടുള്ളവർ ഇതൊക്കെ അറിഞ്ഞിരുന്നുവോ…?

വഴിയരികിൽ ഈചെടി കണ്ടിട്ടുള്ളവർ ഇതൊക്കെ അറിഞ്ഞിരുന്നുവോ…? മഷിത്തണ്ടു ചെടി അറിയാത്തവർ വളരെ വിരളമായിരിക്കും. പണ്ടുകാലങ്ങളിൽ കുട്ടികൾ സ്ലൈറ്റ് മായ്ക്കാനായി മാത്രം ഉപയോഗിച്ചിരുന്ന മഷിത്തണ്ട് ചെടി ഒരു ഔഷധികൂടിയാണ്. പലയിടങ്ങളിൽ വെള്ളത്തണ്ട്, വെറ്റിലപ്പച്ച എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.

ഒരു വർഷം മാത്രമാണ് ഇതിന്റെ ആയുസ്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. കൂടുതലായി മഴക്കാലങ്ങളിൽ ഈ ചെടികൾ തൊടിയിലും പാടത്തും പ്രേത്യക്ഷപെടുന്നത് പലരും ശ്രദ്ധിച്ചുകാണും. ചെടിയിലും ഇലയിലുമെല്ലാം ധാരാളം ജലാംശമുള്ളതുകൊണ്ടാണ് സ്ലെയിറ്റ് മായ്ക്കാൻ ഇത് പണ്ട് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്നത്

ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടിയാണ് ഉപയോഗിച്ചിരുന്നത്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും കാണാൻ സാധിക്കും. ഈ ചെടി വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ് മാത്രവുമല്ല വളരെ നല്ല ഒരു വേദന സംഹാരി കൂടിയാണ്. തലവേദനക്ക് ഉത്തമം, വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും, ഈ ചെടി ജൂസ് ഉണ്ടാക്കി കഴിക്കുന്നത് വളരെ ഉത്തമമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Comments are closed.