പേളിയുടെ പുതിയ യോഗ ട്രെയിനറെ കണ്ടോ; മമ്മയുടെ യോഗ മാറ്റ് കയ്യടക്കി നില മോളുടെ കുസൃതികൾ…!!

പേളിയുടെ പുതിയ യോഗ ട്രെയിനറെ കണ്ടോ; മമ്മയുടെ യോഗ മാറ്റ് കയ്യടക്കി നില മോളുടെ കുസൃതികൾ…!! മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും അവരുടെ കുഞ്ഞുവാവ നില മോളും. മിനിസ്ക്രീൻ ആസ്വാദകർക്ക് സുപരിചിതരായ പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയത് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ്. ബിഗ് ബോസ് ഒന്നാം സീസൺ മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും.

മത്സരത്തിനിടയിൽ ആദ്യം സൗഹൃദമായ പിന്നീട് പ്രണയമായും വളർന്ന ഇവരുടെ ബന്ധത്തെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് മത്സരശേഷം കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി. 2019 ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ ഒരു കുഞ്ഞുവാവയുമുണ്ട് ഇരുവർക്കും . നില എന്നാണ് കുഞ്ഞിന് ഇവർ ഇട്ടിരിക്കുന്ന പേര്. മമ്മയ്ക്കും ഡാഡയ്ക്കുമൊപ്പം സോഷ്യൽ മീഡിയയിൽ സജീവമാണ് നില മോളും . നില ബേബിയുടെ പേരിൽ ആർമി ഗ്രൂപ്പുകൾ പോലുമുണ്ട് സോഷ്യൽ മീഡിയയിൽ.

നിലാ മോളുടെ വിശേഷങ്ങൾ പങ്കുവെച്ച പേളി-ശ്രീനിഷ് സ്ഥിരമായി ആരാധകർക്ക് മുമ്പിൽ എത്താറുണ്ട്. ഇപ്പോഴിതാ നിലാ മോളു ടെ ചില കുസൃതി നിറഞ്ഞ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് ഇൻസ്റ്റാ പേജുകളിലൂടെ പേളിതന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

രാവിലെ യോഗ ചെയ്യുന്നതിനിടയിൽ അ മ്മയുടെ യോഗാ മാറ്റിൽ കയറി കുസൃതി കാട്ടുന്ന നില മോളാണ് ചിത്രത്തിൽ .ചില പ്രഭാതങ്ങൾ ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് പേളി ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് നില മോളുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിരവധിപേരാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്.ശ്രീനിഷ് അരവിന്ദും കമൻറുമായി എത്തിയിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിലാണ് ഡാഡയ്ക്കും മമ്മയ്ക്കുമൊപ്പം ഇപ്പോൾ നീല മോൾ . നിലയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

Comments are closed.

Jobs in Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications