ഒടുവിൽ നയനക്ക് വേണ്ടി പ്രതികരിച്ച് മുത്തശ്ശൻ,ദേവയാനിക്കും മകനും കണക്കിന് കൊടുത്ത് അനന്ത മൂർത്തി! ഇന്നത്തെ എപ്പിസോഡ് | Patharamatt promo Today 25th Feb 2024

Patharamatt promo Today 25th Feb 2024

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് നയനയെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിൽ പോവണമെന്ന് നയന ആദർശിനോട് ചോദിച്ചപ്പോൾ, നീ പോയാൽ തിരിച്ചു വരാതിരുന്നാൽ നന്നായിരുന്നെന്ന് പറയുകയായിരുന്നു ആദർശ്. ഇതൊക്കെ കേട്ട് ആകെ വിഷമിക്കുകയാണ് നയന. പിന്നീട് നയന താഴെ വന്ന് മുത്തശ്ശനോട് കാര്യം പറയുകയാണ്.

ഞാൻ പകുതിയാക്കിയ വർക്ക് പൂർത്തിയാക്കാൻ ഞാൻ എൻ്റെ വീട്ടിൽ പോയിക്കോട്ടെ എന്നാണ്. അപ്പോൾ മുത്തശ്ശൻ പറയുന്നത്, ഞാൻ എന്തിനാണ് മോൾ പോകുന്നത് വിലക്കുന്നത്. പക്ഷേ, ഇവിടെ മോൾപോകുന്നതിന് സമ്മതം തരേണ്ടത് മോളുടെ അമ്മായി അമ്മയും, ഭർത്താവുമാണ്. ഇത് കേട്ടദേവയാനിയ്ക്ക് ദേഷ്യം വരികയാണ്. ഇവൾ പോയാൽ എനിക്ക് എന്താണെന്നും, പക്ഷേ, പോയാൽ തിരിച്ചു വരാതിരുന്നാൽ നമ്മുടെ കുടുംബത്തിലെ സമാധാനം തിരികെ വരുമെന്നാണ്. ഇത് കേട്ട മുത്തശ്ശിക്ക് ദേഷ്യം വരികയാണ്. നയനയുടെ വീട്ടിൽ പോകുന്നതിൽ നിനക്ക് സമ്മതമാണോ എന്നു മാത്രമാണ് ചോദിച്ചത്.

അതിന് മറുപടി നൽകാൻ ദേവയാനിയോട് പറയുകയാണ് മുത്തശ്ശി. ഞാൻ പറഞ്ഞല്ലോ, ഇവൾ പോയാൽ തിരിച്ചു വരാതിരുന്നാൽ മതിയെന്ന് പറഞ്ഞില്ലേ. ഇവളുടെ ഭർത്താവ് സമ്മതിച്ചാൽ ഇവൾ പോയ്ക്കോട്ടെ എന്നു പറഞ്ഞപ്പോൾ, മുത്തശ്ശൻ നീ പോയിട്ട് വാ എന്നും, ഇതിൻ്റെ പേരിൽ വല്ല പ്രശ്നവും ഉണ്ടായാൽ ഈ മുത്തശ്ശൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് നയനയ്ക്ക് പോകാൻ അനുമതി നൽകുകയാണ്. പിന്നീട് കാണുന്നത് ദേവയാനി ആദർശിൻ്റെ അടുത്ത് പോവുകയാണ്. നയന വീട്ടിലേക്ക് പോവുകയാണെന്നും, നീ അവളുടെ ഭർത്താവല്ലേ, നീ എന്താണ് പറഞ്ഞത് എന്ന് ചോദിക്കുകയാണ് ദേവയാനി. ഞാൻ അവളുടെ ഭർത്താവായതിനാൽ

എനിക്കെന്ത് ചെയ്യാൻ പറ്റുമെന്ന് പറയുകയാണ് ആദർശ്. നീ അവളുടെ ഭർത്താവാണെന്ന് നീ പറഞ്ഞില്ലേയെന്നും ജീവിതകാലം മുഴുവൻ അവളുടെ ഭർത്താവാകാൻ നിനക്ക് താൽപര്യമുണ്ടോയെന്ന് ചോദിക്കുകയാണ് ദേവയാനി. അമ്മയെ ധിക്കരിച്ച് അവളുടെ ഭർത്താവാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ആദർശ്. അപ്പോൾ ദേവയാനി താഴെ വന്നപ്പോൾ മുത്തശ്ശൻ ദേവയാനിയോട് പറയുകയാണ്. നീ നിൻ്റെ മകനെ ഇങ്ങനെ എന്തിനാണ് വളർത്തുന്നതെന്നും, അവരുടെ കുടുംബ ജീവിതം നല്ലതായി കാണണമെന്ന് ആഗ്രഹിക്കുന്ന അമ്മമാരാണ് ഇന്നുള്ളതെന്നും, നീ മാത്രമാണ് ഇങ്ങനെയൊരു അമ്മയുണ്ടാവു എന്നു പറയുകയാണ് മുത്തശ്ശൻ. പിന്നീട് കാണുന്നത് കനകദുർഗ്ഗയും, ഗോവിന്ദനും നന്ദുവും അനന്തപുരിയിൽ നടന്ന കാര്യങ്ങൾ പറയുകയാണ്. ഇത്രയും പ്രശ്നം നടന്നിട്ടും മുത്തശ്ശൻ എന്താണ് മിണ്ടാതിരുന്നതെന്ന് പറയുകയാണ് നന്ദു. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.

Comments are closed.