അയ്യനെ കാണാൻ 100ാം വയസിൽ മല ചവിട്ടി പാറുക്കുട്ടിയമ്മ! ഇനി ജീവിതത്തിൽ മറ്റൊരു അടങ്ങാത്ത ആഗ്രഹം, സുരേഷ് ഗോപിയെ ഒരു നോക്ക് കാണണം | Parukutiamma at Sabarimala at the age of 100
Parukutiamma at Sabarimala at the age of 100
Parukutiamma at Sabarimala at the age of 100 : നൂറാം വയസിൽ ഇരുമുടിക്കെട്ടുമേന്തി ശബരിമലയിൽ കന്നി മാളികപ്പുറമായി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയിലെ പറയരുത്തോട്ടത്തിലെ പാറുക്കുട്ടി അമ്മയാണ് പേരക്കുട്ടിക്കും കൊച്ചു മക്കൾക്കുമൊപ്പം ശബരിമലയിൽ ദർശനം നടത്തി മടങ്ങിയത്. മകളുടെ മകനായ ഗിരീഷും അവരുടെ മൂന്നു മക്കളും, കൂടി നാട്ടിലുള്ള മറ്റ് സ്വാമിമാരും പാറുക്കുട്ടി അമ്മയുടെ കൂടെ ഉണ്ടായിരുന്നു.
കുറേ നാളായുള്ള ആഗ്രഹമായിരുന്നു ശബരിമലയിൽ പോയി അയ്യപ്പ ദർശനം നടത്തുക എന്നുള്ളത്. എന്നാൽ അപ്പോൾ അത് സാധിക്കാതെ വന്നപ്പോൾ നൂറാം വയസിലേ മലചവിട്ടു എന്ന് പാറുക്കുട്ടി അമ്മ തീരുമാനിച്ചു. ആ ആഗ്രഹമാണ് പാറുക്കുട്ടി അമ്മയ്ക്ക് സഫലമായിരിക്കുന്നത്. ഗുരുവായൂർ, ചോറ്റാനിക്കര തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് പാറുക്കുട്ടി അമ്മ മടങ്ങിയത്. മണ്ഡലകാലം മുതൽ വ്രതമെടുത്ത ശേഷമാണ്
അമ്മ ശബരിമലയിലെത്തിയത്. കെട്ടുനിറച്ച് പതിനെട്ട് പടി ചവിട്ടിക്കയറിയാണ് അമ്മ ശബരിമലയിലെത്തിയത്. അയ്യനെ ഒന്നു കാണണമെന്ന ആഗ്രഹമുണ്ടായിരുന്നുള്ളൂവെന്നും, പക്ഷേ ഭഗവാനെ കൺനിറയെ കാണാൻ എനിക്ക് സാധിച്ചെന്നാണ് മാളികപ്പുറം പാറുക്കുട്ടി അമ്മ പറയുന്നത്. അടുത്ത തവണയും ഇതുപോലെ ഉണ്ടെങ്കിൽ മക്കൾ കൂട്ടുകയും ചെയ്താൽ ഞാൻ മലചവിട്ടുമെന്ന് പാറുക്കുട്ടി അമ്മ പറയുകയുണ്ടായി. എന്നാൽ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സുരേഷ്ഗോപിയെ കാണണമെന്നുള്ളത്.
സുരേഷ്ഗോപിയുടെ സിനിമകളൊക്കെ കാണുമെന്നും, അങ്ങനെ സുരേഷ് ഗോപി യോട് വലിയ ഇഷ്ടമാണെന്നും പാറുക്കുട്ടി അമ്മ പറയുന്നു. ‘രുദ്രൻ്റെ നീരാട്ട് ‘ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഈ അമ്മ. ആദ്യമായാണ് ശബരിമലയിൽ നൂറു വയസുള്ള മാളികപ്പുറം എത്തുന്നത്. അയ്യനെ കണ്ടതിൻ്റെ വലിയ സന്തോഷത്തിലാണ് മാളികപ്പുറമായ പാറുക്കുട്ടി അമ്മ. ആ അമ്മയുടെ ആഗ്രഹം ഉടൻ നടക്കട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.
Comments are closed.