ഇംഗ്ലീഷ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാള നടി; ഈ കുട്ടി ആരാണെന്ന് മനസ്സിലായോ?? | Celebrity Childhood Photo

Celebrity Childhood Photo : സിനിമയേയും സിനിമ അഭിനേതാക്കളെയും വളരെയധികം ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ സിനിമ അഭിനേതാക്കളുടെ വ്യക്തിജീവിത വിശേഷങ്ങളും അപൂർവ്വ ചിത്രങ്ങളും എല്ലാം കാണാൻ മലയാളി സിനിമ പ്രേക്ഷകർക്ക് എന്നും ഇഷ്ടമാണ്. മലയാളം സിനിമ പ്രേക്ഷകരുടെ ഈ ഇഷ്ടം തന്നെയാണ്, പിന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സെലിബ്രിറ്റി ചൈൽഡ് ഹുഡ് ചിത്രങ്ങളെ വൈറൽ ആക്കിയിരിക്കുന്നത്. ഇന്ന് ഞങ്ങൾ ഇവിടെ കാണിക്കുന്നത് നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നായികയുടെ ബാല്യകാല ചിത്രമാണ്.

മലയാളി ആണെങ്കിലും ജനിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂരിൽ ആണ്. മാത്രമല്ല, മലയാള സിനിമകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിൽ സജീവമായ ഒരു നടിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 1998-ൽ പുറത്തിറങ്ങിയ ‘ഹനുമാൻ’ എന്ന ഫ്രഞ്ച് – ഇന്ത്യൻ ചിത്രത്തിലൂടെ ബാലതാരമായി ആണ് ഈ നടി സിനിമ അരങ്ങേറ്റം കുറിച്ചത്.

അപൂർവരാഗം, ഉറുമി, മകരമഞ്ഞ്, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ കയ്യടി നേടിയ നടി നിത്യ മേനന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ 10-ാം വയസ്സിൽ ‘ഹനുമാൻ’ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ ബാലതാരമായി വേഷമിട്ട നിത്യ മേനൻ, 17-ാം വയസ്സിൽ ‘7 ഒ’ ക്ലോക്ക്’ എന്ന് കന്നഡ ചിത്രത്തിലൂടെയാണ് സിനിമയിൽ സജീവമായി തുടങ്ങിയത്.

മലയാളത്തിലെ ശ്രദ്ധേയമായ സിനിമകൾക്ക് പുറമെ, ‘മേഴ്സൽ’, ‘ഇരു മുഖൻ’, ‘ഒ കാതൽ കണ്മണി’ തുടങ്ങിയ തമിഴ് സിനിമകളിലും, ‘ജനത ഗാരേജ്’, ‘ഭീംല നായിക്’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും നിത്യ മേനൻ വേഷമിട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ, നിത്യ മേനന്റെതായി പുറത്തിറങ്ങിയ ‘തിരുച്ചിത്രമ്പലം’ എന്ന തമിഴ് ചിത്രം തീയറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന ‘ദി അയൺ ലേഡി’ എന്ന ചിത്രത്തിൽ ജയലളിതയെ അവതരിപ്പിക്കുന്നത് നിത്യ മേനൻ ആണ്.

Comments are closed.