ദേഷ്യപ്പെടാത്ത സ്നേഹ നിധിയായ ഭർത്താവ്, കഞ്ഞി കോരി തരുന്നതിന് ഇടയിൽ തുറന്നു പറഞ്ഞ ഇഷ്ടം.!! നെടുമുടി വേണുവിനെ കുറിച്ച് അന്ന് സുശീല പറഞ്ഞത്.!! | Nedumudi Venu’s Wife Shared Memories About him
Nedumudi Venu’s Wife Shared Memories About him
മലയാളം സിനിമാ ലോകത്തെ അതുല്യ കലാകാരന്മാരിൽ ഒരാളായിരുന്നല്ലോ നെടുമുടി വേണു. അഭിനയ ലോകത്ത് എണ്ണിയാൽ ഒടുങ്ങാത്ത വേഷ പകർച്ചകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന്റെ ഒന്നാം ചരമ വാർഷികമാണ് ഇന്ന്. നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം പിന്നീട് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടി കയറുകയായിരുന്നു. ഏതൊരു വേഷവും അതിന്റെ പൂർണ്ണതയിലും തന്മയത്വത്തിലും അഭിനയിച്ച് ഫലിപ്പിക്കാൻ നെടുമുടി വേണുവിന് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.
അതിനാൽ തന്നെ, തേൻമാവിൻ കൊമ്പത്ത്, താളവട്ടം, മണിച്ചിത്രത്താഴ് എന്നിങ്ങനെയുള്ള എവർഗ്രീൻ സിനിമകളിലെ നെടുമുടി വേണുവിന്റെ കഥാപാത്രം പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒന്നാണ്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ കരൾ സംബന്ധമായ അസുഖത്താൽ താരം മരണപ്പെടുമ്പോൾ സിനിമാ ലോകത്ത് വലിയൊരു വിടവ് തന്നെയായിരുന്നു സൃഷ്ടിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ നെടുമുടി വേണുവിനെ കുറിച്ച് ഭാര്യ സുശീലയുടെ വാക്കുകളും അനുഭവങ്ങളുമാണ് സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
40 വർഷം നീണ്ട ഈ ഒരു വിവാഹ ബന്ധത്തിൽ തങ്ങൾ എങ്ങനെ കണ്ടുമുട്ടി എന്നും വിവാഹിതരായി എന്നതും ഭാര്യ സുശീല പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പേരായ വേണു ചേട്ടാ എന്ന് താൻ ഒരിക്കലും വിളിച്ചിരുന്നില്ല എന്നും, വീട്ടിലും അല്ലാതെയും ശശി ചേട്ടാ എന്നായിരുന്നു താൻ അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നത് എന്നും സുശീല ഓർത്തെടുക്കുന്നുണ്ട്. ഒരേ നാട്ടുകാരും കുടുംബക്കാരും ആയതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ തങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. ചെറുപ്പകാലത്ത് പഠനത്തെക്കാൾ ഉപരി റേഡിയോ കേൾക്കലും പാട്ടുപാടലും ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിനോദം. മാത്രമല്ല വളരെ ചെറുപ്പത്തിൽ തങ്ങൾ ഒരുമിച്ച് കുടുംബക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു എന്നും ഒരിക്കൽപോലും തങ്ങൾ വിവാഹിതരാകും എന്ന് താൻ കരുതിയിരുന്നില്ല എന്നും സുശീല പറയുന്നുണ്ട്.
തുടർന്ന് ഒരിക്കൽ തനിക്ക് ടൈഫോയിഡ് പിടിപെട്ട് രോഗാവസ്ഥയിലിരിക്കുമ്പോൾ തന്റെ അടുത്ത് വരികയും തന്നെ ഇഷ്ടമാണെന്ന് പറയുകയും കുടുംബക്കാരുടെ സമ്മതത്തോടെ വിവാഹം ചെയ്യാമെന്നും അദ്ദേഹം തന്നോട് പറയുകയുയായിരുന്നു എന്നും ഭാര്യ സുശീല ഓർത്തെടുക്കുന്നുണ്ട്. അതിനാൽ തന്നെ 40 വർഷത്തിന് ശേഷമുള്ള ഈ ഒരു വിയോഗം ആദ്യം ഒന്നും അംഗീകരിക്കാൻ തനിക്ക് സാധിച്ചിരുന്നില്ല എന്നും ഇവർ പറയുന്നുണ്ട്. മലയാളത്തിലെ എക്കാലത്തെയും അതുല്യ നടന്മാരിൽ ഒരാളായ നെടുമുടി വേണുവിനെ കുറിച്ചുള്ള ഭാര്യയുടെ ഈ വാക്കുകൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. Nedumudi Venu’s Wife Shared Memories About him
Comments are closed.