39ാം പിറന്നാളിന് ഭർത്താവ് വിക്കി നൽകിയ വിലകൂടിയ സമ്മാനം! വീട്ടിലെ പുതിയ താരത്തിന്റെ വില 3.40 കോടിയോളം; സന്തോഷംപങ്കുവെച്ച് നയൻതാര | Nayanthara Luxury Birthday Gift By Vignesh Shivan

Nayanthara Luxury Birthday Gift By Vignesh Shivan : തെന്നിന്ത്യൻ ലേഡി സൂപ്പർ താരം നയൻ‌താരയും വിഘ്‌നേഷ് ശിവനും ഒരുപാട് ആരാധകരുള്ള താര ജോഡികളാണ്. മലയാളിയായ നയൻതാരയുടെ ആദ്യ സിനിമ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനെക്കരെ ആണ്. പിന്നീട് ഉള്ള താരത്തിന്റെ വളർച്ച ആരെയും അസൂയപ്പെടുത്തുന്നതാണ്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളോടൊപ്പം നായികയായി അഭിനയിച്ചു

കൊണ്ട് മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചത്. 2022 ജൂണിൽ ആയിരുന്നു നയൻ‌ താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരായത്. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനാണ് വിഘ്‌നേഷ് ശിവൻ. വിഘ്‌നേഷിന്റെ ഹിറ്റ് ആയ സിനിമ ആയിരുന്നു നാനും റൗഡി താൻ. ചിത്രത്തിൽ വിജയ് സേതുപതി നായകനും നയൻ‌താര

നായികയും ആയിരുന്നു. ചിത്രത്തിന്റെ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. അത്യാടംബരമായ വിവാഹം ആയിരുന്നു ഇരുവരുടെയും. ഇപ്പോൾ ഇരുവരുടെയും ഏറ്റവും വലിയ സന്തോഷം വീട്ടിലെ കുഞ്ഞതിഥികൾ ഉയിരും ഉലഗവും ആണ്. കുഞ്ഞുങ്ങളുടെ പിറന്നാൾ ഗംഭീരമായാണ് ഇരുവരും ആഘോഷിച്ചത്. വിഘ്‌നേഷ് ആണ്

തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുള്ളത്. ഈയടുത്താണ് നയൻ‌താര സ്വന്തമായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് സ്റ്റാർട്ട്‌ ചെയ്തത്. താരത്തിന്റെ പിറന്നാളിന് വിഘ്‌നേഷ് സമ്മാനിച്ച കോടികൾ വില മതിക്കുന്ന കാറിന്റെ ചിത്രം ആണ് താരം നയൻസ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. മെഴ്‌സിഡീസ്‌ മെയ്‌ബാക്ക് എന്ന കാർ ആണ് താരത്തിന് സമ്മാനമായി ലഭിച്ചത്. 2.69 കോടി മുതൽ 3.40 കോടി കാറിന്റെ വില. “വെൽക്കം ഹോം ബ്യൂട്ടി,താങ്ക് യു ഫോർ ദ സ്വീറ്റസ്റ്റ് ഗിഫ്റ്റ് ഡിയറസ്റ്റ് ഹസ്ബന്റ്” എന്ന അടിക്കുറിപ്പോടെയാണ് കാറിന്റെ ലോഗോയുടെ ചിത്രങ്ങൾ പങ്ക് വെച്ചത്. നവംബർ 18 നായിരുന്നു നയൻസിന്റെ പിറന്നാൾ. ഹാപ്പി ബർത്ത് ഡേ തങ്കമേ എന്ന അടിക്കുറിപ്പോടെ വിഘ്‌നേഷ് താരത്തിന് വിവാഹാശംസകൾ നേർന്നു കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.

Comments are closed.