വൈറൽ ഗാനം കച്ചാ ബദാമിനെ വേറെ ലെവലാക്കി പ്രേക്ഷകരുടെ പ്രിയ താരപുത്രി..!! മണാലിയിലെ കൊടും തണുപ്പ് വക വെക്കാതെ കിടിലൻ ഡാൻസുമായി നൈന…

വൈറൽ ഗാനം കച്ചാ ബദാമിനെ വേറെ ലെവലാക്കി പ്രേക്ഷകരുടെ പ്രിയ താരപുത്രി..!!💃🔥 മണാലിയിലെ കൊടും തണുപ്പ് വക വെക്കാതെ കിടിലൻ ഡാൻസുമായി നൈന…😍👌 പറക്കും തളികയിൽ ബസന്തി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള മനസ്സിൽ ഇടം നേടിയ നടിയാണ് നിത്യ ദാസ്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും നിത്യ അഭിനയിച്ചിരുന്നു. വിവാഹ ശേഷം സ്വകാര്യ ജീവിതത്തിൽ ഒതുങ്ങിക്കൂടിയ നിത്യയുടെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. മകൾ നൈന ജൽവാളിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് നിത്യ സോഷ്യൽ മീഡിയയിൽ എത്തിയത്. നിത്യയുടെ തനി പകർപ്പാണ് മകൾ നൈന. പൂച്ച കണ്ണുകളും അതെ സൗന്ദര്യവും നൈനയ്ക്കുമുണ്ട്.

ഇതോടെ നൈനയും സോഷ്യൽ മീഡിയയിൽ താരമായി. നിത്യയുടെ എല്ലാ കഴിവും നൈനയ്ക്ക് പകർന്ന് കിട്ടിയിട്ടുണ്ട്. ഇരുവരെയും കണ്ടാൽ ഇരട്ടകളാണെന്നാണ് പ്രേക്ഷകരുടെ മറുപടി. നൈന ഇപ്പോൾ നിത്യ ദാസിനേക്കാൾ വൈറലാണെന്ന് പറയാം. അത്രയും ആരാധകർ ഉണ്ട് ഈ കുട്ടി താരത്തിന്. ഷെയർ ചെയ്യുന്ന എല്ലാ വിഡിയോകളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. നൃത്തമാണ് നൈനയുടെ പ്രധാന ഐറ്റം. അമ്മയും മകളും ഒന്നിച്ചുള്ള ഡാൻസ് വീഡിയോയും റീലുകളും വലിയ സ്വീകാര്യത നേടാറുണ്ട്.

ഇത്തവണ നൈന ഒറ്റയ്ക്കാണ് പ്രേക്ഷകരെ ഞെട്ടിക്കാൻ വന്നത്. മണാലിയിലെ മരം കോച്ചുന്ന മഞ്ഞിലാണ് താരത്തിന്റെ ഡാൻസ്. കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘കച്ചാ ബദാം’ എന്ന ഗാനത്തിനൊപ്പമാണ് നൈന ചുവടുവെയ്ക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി ആളുകളാണ് കച്ചാ ബദാമിനോപ്പം ചുവടുവെയ്ക്കുന്നത്. 3.5 ലക്ഷത്തിലധികം റീലിസാണ് ഇപ്പോൾ തന്നെ പുറത്തിറങ്ങിയത്.

കുടുംബത്തിനൊപ്പം മണാലിയിൽ അവധി ആഘോഷിക്കുകയാണ് നൈന ഇപ്പോൾ. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും വൈറലാണ്. അമ്മയോടൊപ്പം റിയാലിറ്റി ഷോകളിലും നൈന എത്തിയിട്ടുണ്ട്. ഇതോടെ കുടുംബ മനസിലും നൈന പ്രിയങ്കരിയായി. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്ലാറ്റിലാണ് നൈന ഇപ്പോൾ താമസിക്കുന്നത്. അച്ഛൻ അരവിന്ദ് സിങ് ജംവാൾ ആണ്. ഒരു സഹോദരനും നൈനയ്ക്കുണ്ട്.

Comments are closed.