
സമാന്തയുടെ പേരായിരുന്നു നാഗചൈതന്യ പറഞ്ഞത്;😍👌 “വിവാഹമോചിതരായെങ്കിലും ആ കാര്യത്തില്‍ മാറ്റമൊന്നുമില്ല…” നാഗചൈതന്യ പറയുന്നു…😍🔥 വിവാഹ മോചനം എന്നത് തങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് തെലുങ്ക് താരം നാഗ ചൈതന്യ. തെന്നിന്ത്യൻ താരം സാമന്തയുമായുള്ള വേര്‍പിരിയലിനു ശേഷം ആദ്യമായാണ് നാഗ ചൈതന്യ മാധ്യമങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ”സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ഇരുവരുടെയും വ്യക്തിപരമായ നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹ മോചനമെന്നത്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു പിരിയുക എന്നത്.” നാഗ ചൈതന്യ പറഞ്ഞു.
2021 ഒക്ടോബര്‍ 2നാണ് നാഗ ചൈതന്യയും സാമന്തയും വേര്‍പിരിയലിനെക്കുറിച്ചുള്ള തീരുമാനം പുറത്ത് പറയുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ മോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കാതെ, പരസ്പര ബഹുമാനത്തോടെയാണ് ഇരുവരും പിരിഞ്ഞത്. പരസ്പര സമ്മതത്തോടെ തന്നെയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതും. നിയമനടപടികൾ പൂർത്തിയായിട്ടില്ല. 200 കോടി രൂപ ജീവനാംശം നാഗ ചൈതന്യ സാമന്തയ്ക്ക് വാഗ്ദാനം ചെയ്തതായി വാർത്തകൾ വന്നിരുന്നു. എന്നാല്‍ സാമന്ത ഇത് നിരസിച്ചു. തനിക്ക് പണം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
.#NagaChaitanya FIRST Reaction on Divorce with #Samantha. pic.twitter.com/CLNVVAx6Ty
— A2Z ADDA (@a2zaddaofficial) January 12, 2022
വിവാഹ മോചനത്തെ തുടർന്ന് സാമന്ത സൈബർ ബുള്ളിയിങ്ങിന് ഇരയായിരുന്നു. നിരവധിപേർ സാമന്തയ്ക്കെതിരെ കുത്തുവാക്കുകളും കമന്റുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കുമെതിരെ സാമന്ത പ്രതികരിക്കുകയും ചെയ്തു. എന്നാൽ വാർത്തകൾ പരന്നപ്പോഴും വിവാദങ്ങളുണ്ടായപ്പോഴും നാഗ ചൈതന്യ മൗനം പാലിക്കുകയായിരുന്നു.
ഇപ്പോൾ നാഗ ചൈതന്യ തന്റെ പുതിയ ചിത്രമായ ബംഗാർ രാജുവിന്റെ പ്രമോഷന് തിരക്കിലാണ്. പിതാവ് നാഗാര്‍ജുനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബംഗാർ രാജുവിന്റെ പ്രമോഷന് പരിപാടിക്കിടെയാണ് വിവാഹമോചനത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചില്‍. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും സാമന്തയും വിവാഹിതരായത്. തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നായികമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് ആരോടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അധികം ആലോചിക്കാതെ മുന്‍ഭാര്യയായിരുന്ന സമാന്തയുടെ പേരായിരുന്നു നാഗചൈതന്യ പറഞ്ഞത്.
Comments are closed.