ഈ മണം കേട്ടാൽ തന്നെ നാവിൽ കൊതിയൂറും; ഇതുപോലൊരു ചിക്കൻ കറി നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല..!! | Nadan Chicken Curry Recipe

Nadan Chicken Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്ത രീതിയിലുള്ള കറികളും, റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതലായും നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എപ്പോഴെങ്കിലും നാടൻകോഴി നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു കോഴിക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കോഴിക്കറി തയ്യാറാക്കുമ്പോൾ ആദ്യം തന്നെ കോഴിയുടെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് വെക്കുക. അതിലേക്ക് അൽപ്പം മഞ്ഞൾ പൊടിയും നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അടുത്തതായി കറിയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കറിയിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ തേങ്ങാക്കൊത്തിട്ട് ഒന്ന് മൂത്ത് വരുന്നത് വരെ വറുത്തെടുക്കുക.

അതിലേക്ക് ഒരു പിടി അളവിൽ ചെറിയ ഉള്ളി, ഒരു ചെറിയ സവാള അരിഞ്ഞെടുത്തത് എന്നിവ കൂടി ചേർത്ത് നല്ല രീതിയിൽ വഴറ്റുക. ഈയൊരു സമയത്ത് ഒരു പിടി അളവിൽ കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഉള്ളി നല്ല രീതിയിൽ വഴണ്ട് വന്നു കഴിഞ്ഞാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചത് കൂടി ചേർത്ത് കൊടുക്കാം. ഈയൊരു കൂട്ട് നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് അല്പം വെള്ളം കൂടി ചേർത്ത് കൊടുക്കുക.

ഈയൊരു കൂട്ടുകൂടി ഉള്ളിയോടൊപ്പം ചേർത്ത് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കുക. ശേഷം വൃത്തിയാക്കി വെച്ച ചിക്കൻ കഷണങ്ങൾ അതിലേക്ക് ഇട്ട് അൽപനേരം അടച്ചുവെച്ച് വേവിക്കുക. ചിക്കനിലേക്ക് ആവശ്യമായ ഉപ്പു കൂടി ഈയൊരു സമയത്ത് ചേർത്ത് കൊടുക്കാവുന്നതാണ്. അവസാനമായി ഗരം മസാല കൂട്ട് ചിക്കൻ കറിയിലേക്ക് ചേർത്തു കൊടുക്കണം. അതിനായി ഒരു ടീസ്പൂൺ അളവിൽ പെരുംജീരകം, മൂന്ന് ചെറിയ കഷണം പട്ട, ഗ്രാമ്പു, ഏലക്കായ എന്നിവ കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി കറിയിലേക്ക് ചേർത്ത ശേഷം അല്പനേരം അടച്ചുവെച്ച് വേവിച്ച് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ നാടൻ ചിക്കൻ കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Nadan Chicken Curry Recipe Credit : Sheeba’s Recipes

Nadan Chicken Curry Recipe

Nadan Chicken Curry is a traditional Kerala-style chicken dish known for its rich, bold flavors and aromatic spices. Made with tender chicken pieces simmered in a fragrant gravy of onions, tomatoes, ginger, garlic, and a unique blend of freshly ground spices, this curry captures the essence of Kerala’s rustic cuisine. The use of coconut oil, curry leaves, and roasted masala gives it a distinct, earthy flavor that’s both comforting and deeply satisfying. Often served with rice, appam, chapati, or Kerala parotta, Nadan Chicken Curry is a staple in many South Indian homes, especially during weekends and festive occasions. The slow cooking method allows the spices to fully infuse the meat, resulting in a deeply flavorful and spicy curry. Whether you’re a fan of traditional Indian food or exploring Kerala cuisine for the first time, this dish is a must-try for its authenticity and delicious depth of taste.

Also Read : മീൻ കറി മാറിനിൽക്കും ഇതിനു മുന്നിൽ; കോവക്ക ഒരു തവണയെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ; വെറും 15 മിനിറ്റിൽ കിടിലൻ രുചിയിൽ കോവക്ക കറി റെഡി

Comments are closed.