
നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.
ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, കോഴിമുട്ട കൊണ്ടുള്ള ഈ സൂത്രം ആരും അറിയാതെ പോകല്ലേ. ഇതിനായി ആദ്യം മുട്ട പുഴുങ്ങി എടുക്കുക. ശേഷം പാൻ ചൂടാക്കി ഈ മുട്ട പൊരിച്ചെടുക്കണം. മിക്സിയുടെ ജാറിൽ ഒരു ചെറിയ കഷ്ണം ഇഞ്ചി കുറച്ചു പച്ച മുളക് ഇവ ചതച്ചെടുക്കുക. ശേഷം ഫ്രൈ പാനിൽ ഇട്ടു നന്നായി ഇളകി കൊടുക്കുക. ഇതിലേക്കു ഒരു വലിയ സവാള അരിഞ്ഞത് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വയറ്റുക.
വയറ്റ് വരുമ്പോൾ രണ്ടു തക്കാളി അരിഞ്ഞത് ചേർക്കുക. ഇതും വയന്റു വരുമ്പോൾ കുറച്ചു കറിവേപ്പിലയും കുറച്ചു പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്കു കാൽ tsp മഞ്ഞൾ പൊടി അര tsp മുളക് പൊടി ഒരു tsp മല്ലിപൊടി മുക്കാൾ tsp ഗരം മസാല പൊടിച്ചത് ഒരു ചെറിയ tsp വെള്ളുത്തുള്ളി പേസ്റ്റ് ചേർത്ത് വയറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് മുട്ടയും ഇട്ടു തിളപ്പിക്കുക. ഈ റെസിപി നിങ്ങൾക് ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ഇഷ്ടമായാൽ ഷെയർ ചെയ്യുമല്ലോ.
Comments are closed.