എന്താ ഇത്രയും വൈകിയതെന്ന് ആരാധകർ..!! കച്ചാ ബദാമിന് കണ്മണിക്കുട്ടിക്കൊപ്പം ചുവടുവച്ച് മുക്ത..!!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മലയാളത്തിൽ മാത്രമല്ല തമിഴിലും ഒട്ടനവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗായികയായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചത്. സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമൊക്കെ താരം ഏറെ ആക്റ്റീവാണ്.

താരത്തിന്റെ മകൾ കണ്മണി എന്ന വിളിക്കുന്ന കിയാര സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ സുപരിചിതമായ ഒരു മുഖമാണ്. കൺമണിയ്ക്കും മുക്തയെ പോലെ തന്നെ ഫാൻസ് ഒരുപാടുണ്ട്. കൺമണിയുടെ ഫോട്ടോയും വീഡിയോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അത്തരത്തിൽ ഇരുവരും ചേർന്ന് ചെയ്ത ഒരു റീൽസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ആയിട്ടുള്ളത്.

കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘കച്ചാ ബദാം’ എന്ന ഗാനത്തിനൊപ്പമാണ് മുക്തയും കണ്മണിയും ചുവടുവെക്കുന്നത്. ഇരുവരും പിങ്ക് നിറത്തിലുള്ള കോസ്റ്റും ധരിച്ചിരിക്കുന്നത്. അമ്മയുടെയും മകളുടെയും ഫൺ ടൈം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മനോഹരമായ ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങളാണ് ഇതിനോടകം റീൽസ് വീഡിയോകളുമായി എത്തിയിട്ടുള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.നിരവധി പേരാണ് വീഡിയോക്ക് താഴെ കമ്മെന്റുകളുമായി വരുന്നത്. എന്നത്തേയും പോലെ തന്നെ ഈ വീഡിയോയും ആരാധാകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Comments are closed.