മാലാഖമാർക്കൊപ്പം 63-ാം പിറന്നാൾ ആഘോഷമാക്കി താര രാജാവ്; പ്രളയത്തിൽ ജീവൻ നഷ്ടമായ ലിനുവിന് സ്വപ്നസാക്ഷാത്കാരവുമായി വിശ്വശാന്തി ഫൗണ്ടേഷനും മോഹൻലാലും ചിത്രങ്ങളുമായി മോഹൻലാൽ | Mohanlal Birthday Celebratiom with children Viral

Mohanlal Birthday Celebratiom with children Viral Malayalam: ഇന്ന് കേരളത്തിൻറെ അഹങ്കാരം എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന മലയാള സിനിമയുടെ മഹാനടൻ മോഹൻലാലിന്റെ 63 ജന്മദിനം ആയിരുന്നു. ഈ ജന്മദിനത്തിൽ ഒട്ടേറെ പുണ്യ പ്രവർത്തികൾ മോഹൻലാലും മോഹൻലാൽ ഫാൻസ് അസോസിയേഷനും നടത്തിയിരുന്നു. 72 ലക്ഷം രൂപയുടെ കാറാണ് മോഹൻലാലിന് ഇത്തവണ ഭാര്യയുടെ ഭാഗത്തുനിന്നും സമ്മാനമായി ലഭിച്ചത്. മോഹൻലാലിന് ആശംസകൾ അറിയിച്ചുകൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ സോഷ്യൽ മീഡിയയിൽ അടക്കം പ്രത്യക്ഷപ്പെട്ടപ്പോൾ വേറിട്ട ചിന്തയിലൂടെ ലാലേട്ടന്റെ ജന്മദിനം സന്തോഷകരമാക്കി തീർത്തിരിക്കുകയാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

കേരളത്തിനെ ഒന്നാകെ പിടിച്ചുലച്ച മഹാവിപത്തായിരുന്നു പ്രളയം. 2018 കേരളത്തിൽ പ്രളയബാധിതരായി മാറിയ നിരവധി ആളുകൾ ഇന്നും അവശേഷിക്കുന്നുണ്ട്. പലർക്കും ജീവനും ജീവിതവും വീടും സമ്പാദ്യങ്ങളും എല്ലാം നഷ്ടമായി. പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്ന കോഴിക്കോട് സ്വദേശിയായ ലിനുവിന് അദ്ദേഹത്തിന്റെ എക്കാലത്തെയും സ്വപ്നമായ വീട് സാക്ഷാത്കരിച്ചു നൽകിയിരിക്കുകയാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

മാലാഖമാർക്കൊപ്പം 63-ാം പിറന്നാൾ ആഘോഷമാക്കി താര രാജാവ്; പ്രളയത്തിൽ ജീവൻ നഷ്ടമായ ലിനുവിന് സ്വപ്നസാക്ഷാത്കാരവുമായി വിശ്വശാന്തി ഫൗണ്ടേഷനും മോഹൻലാലും ചിത്രങ്ങളുമായി മോഹൻലാൽ | Mohanlal Birthday Celebratiom with children Viral
മാലാഖമാർക്കൊപ്പം 63-ാം പിറന്നാൾ ആഘോഷമാക്കി താര രാജാവ്; പ്രളയത്തിൽ ജീവൻ നഷ്ടമായ ലിനുവിന് സ്വപ്നസാക്ഷാത്കാരവുമായി വിശ്വശാന്തി ഫൗണ്ടേഷനും മോഹൻലാലും ചിത്രങ്ങളുമായി മോഹൻലാൽ | Mohanlal Birthday Celebratiom with children Viral

വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തി ഭവനം പദ്ധതിയിൽ ഉൾപ്പെട്ട രണ്ടാമത്തെ വീട് ലിനുവിനു വേണ്ടി നിർമ്മിക്കുകയും അതിൻറെ താക്കോൽദാനം മോഹൻലാൽ നിർവഹിക്കുകയും ആയിരുന്നു. വിശ്വശാന്തി പ്രവർത്തകർ ലിനുവിന്റെ വിയോഗത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനെ സന്ദർശിച്ചിരുന്നു. വീട് നിർമ്മിച്ചു നൽകാൻ അങ്ങനെയാണ് ഫൗണ്ടേഷൻ തീരുമാനിച്ചത്. കുടുംബത്തിന് പുതിയ ഭവനത്തിന്റെ താക്കോൽ സുചിത്ര മോഹൻലാലും

മോഹൻലാലും മേജർ രവിയും ചേർന്ന് കൈമാറി. ചടങ്ങിൽ വിശ്വശാന്തി മാനേജിംഗ് ഡയറക്ടർ ആയ മേജർ രവി, ഡയറക്ടർ സജീവ് സോമൻ, ആൻറണി പെരുമ്പാവൂർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇത്തരത്തിൽ കേരളത്തിന് അകത്തും പുറത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം ലാലേട്ടന്റെ ജന്മദിനത്തിൽ നടന്നിരിക്കുകയാണ്. ആരോരുമില്ലാത്ത മാലാഖ കുട്ടികൾക്കൊപ്പം ആണ് ഇത്തവണ ലാലേട്ടൻ കേക്ക് മുറിച്ച് തന്റെ ജന്മദിനം ആഘോഷിച്ചത്.

Rate this post

Comments are closed.