ഭാര്യയാൽ ഭാഗ്യവാൻ! ‘എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു’ മിഥുന്റെ രോ​ഗശാന്തിക്ക് നേർച്ച, തിരുപ്പതിയിൽ മൊട്ടയടിച്ച് ലക്ഷ്മി | Mithun Ramesh heart touching quotes about wife lakshmi Tirupati temple

Mithun Ramesh heart touching quotes about wife lakshmi Tirupati temple : മലയാള സിനിമകളിലൂടെ കടന്ന് വന്നു അവതരണ കലയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് മിഥുൻ രമേശ്‌.ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന മിഥുൻ ഒരുപാട് ചിത്രങ്ങളിലൂടെയും ടീവി പ്രോഗ്രാമുകുകളിലൂടെയും മിന്നുന്ന താരമായി മാറി.ഇപ്പോൾ ദുബായിലെ ഹിറ്റ്‌ 96.7 റേഡിയോയുടെ ആർജെ ആണ് മിഥുൻ.പുതിയ കലാകാരന്മാർക്ക് വേദിയൊരുക്കി കൊണ്ട് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു മിഥുൻ രമേശ്‌.

കോമഡി ഉത്സവം അവതാരകൻ ആയിരുന്നപ്പോൾ ആണ് മിഥുൻ കൂടുതൽ പ്രേക്ഷക പ്രിയങ്കരൻ ആയി മാറിയത്.പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ താരം അവതാരകൻ ആയി എത്തി. ഈയടുത്താണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് തന്നെ പെട്ടെന്ന് ബാധിച്ച ഒരു അസുഖത്തേക്കുറിച്ച് മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.മുഖത്തിന്റെ ഒരു വശം ചലനമില്ലാതെ ആകുന്ന ബെൽസ് പാൾസി എന്ന അസുഖമാണ് താരത്തിന് വന്നത്. കുറച്ചു ദിവസങ്ങളായി ഒരു കണ്ണ് അടക്കാൻ പറ്റാതെ വന്നപ്പോൾ ആണ് താരം ചികത്സ നേടിയത്.

തന്റെ അവസ്ഥ വിവരിച്ചു കൊണ്ട് രോഗവസ്ഥയിലായിരിക്കെ തന്നെ മിഥുൻ ഒരു വീഡിയോ ചെയ്തിരുന്നു നിരവധി ആളുകളാണ് താരത്തിന് വേണ്ടി പ്രാർത്ഥിച്ചും അസുഖം എത്രയും വേഗം ഭേദമായി തിരിച്ചു വരാൻ ആശംസിച്ചും കൊണ്ടെത്തിയത്.വളരെ വേഗം തന്നെ താരം രോഗമുക്തനാകുകയും ചെയ്തു.ഇപോഴിതാ മിഥുൻ ഭാര്യ ലക്ഷ്മിയുടെ തല മൊട്ടയടിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്.”നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ടാണ് ഞാൻ രോഗവിമുക്തനായത്

എന്നാൽ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്തുച്ചിരുന്നു.തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന് ” ഇങ്ങനെ കുറിച്ച് കൊണ്ടാണ് താരം തിരുപ്പതി ക്ഷേത്രത്തിൽ കുടുംബവുമൊത്തു പ്രാർത്ഥിക്കാൻ എത്തിയ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ലക്ഷ്മിയുടെ നേർച്ച ആയിരുന്നു തിരുപ്പതിയിൽ ചെന്ന് തല മൊട്ടയടിക്കാം എന്നത്.ഒരുപാട് ഫോളോവേഴ്‌സ് ഉള്ള ഒരു കോൺടന്റ് ക്രിയേറ്റർ ആണ് ലക്ഷ്മി.യു ട്യൂബ് വ്ലോഗ്ഗുകളും വ്ലോഗ്ഗെഴ്‌സും ഒന്നും മലയാളത്തിൽ ഇല്ലാതിരുന്ന കാലത്ത് യൂട്യൂബ് വീഡിയോസ് ചെയ്ത് തകർത്ത ഒരു താരം കൂടിയാണ് ലക്ഷ്മി.

Comments are closed.