കുഞ്ഞ് മിൻസാരയുടെ മാമോദിസ സന്തോഷം പങ്കുവച്ച് ശ്രുതി ലക്ഷ്മി…🥰😍

മലയാള സിനിമാ ലോകത്ത് തന്റെതായ അഭിനയശൈലി കൊണ്ടും രീതി കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രികളിൽ ഒരാളാണ് ശ്രുതി ലക്ഷ്മി. മലയാള സിനിമയ്ക്ക് പുറമേ മലയാളം ടെലിവിഷൻ സീരിയൽ രംഗത്തും താരം സജീവമായതിനാൽ നിരവധി പ്രേക്ഷകരേയും ആരാധകരെയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു.” വർണ്ണ കാഴ്ചകൾ” എന്ന മലയാളം സിനിമയിലൂടെ ബാലതാരമായി അരങ്ങേറി പിന്നീട് സിനിമാ സീരിയൽ രംഗത്ത് ഒഴിച്ചുകൂടാനാകാത്ത താരമായി ഇവർ വളരുകയായിരുന്നു.

2016 ലെ മികച്ച അഭിനേത്രിക്കുള്ള ടെലിവിഷൻ അവാർഡുകൾ ഉൾപ്പെടെ നേടിയെടുത്ത താരം ക്ലാസിക്കൽ നൃത്ത കലയിൽ ഏറെ പ്രാവീണ്യമുള്ള കലാകാരി കൂടിയാണ്. ആസിഫ് അലി നായകനായ കെട്ടിയോൾ ആണെന്റെ മാലാഖ, ഇതു താണ്ടാ പോലീസ്,പത്തേമാരി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. മാത്രമല്ല സ്വന്തം സുജാത, കഥയറിയാതെ, അവരിൽ ഒരാൾ എന്നീ സീരിയൽ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു.

സ്റ്റാർ മാജിക്, കോമഡി ഉത്സവം, റെഡ് കാർപെറ്റ് പോലെയുള്ള റിയാലിറ്റി ഷോകളിലും നിറസാന്നിധ്യമായ താരത്തിന് തന്റെതായ ആരാധക വൃന്ദവും കൂടിയുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുകയും പ്രേക്ഷകരുമായി സംവദിക്കാനും സമയം കണ്ടെത്താറുള്ള താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച മാമോദിസ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇടംപിടിച്ചിരിക്കുന്നത്.

തന്റെ സഹോദരിയായ ശ്രീലയയുടെ കുഞ്ഞായ മിൻസാരയുടെ മാമോദിസ ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്. സഹോദരിക്കൊപ്പവും ഭർത്താവായ റോബിൻ ചെറിയാനൊപ്പവും കുഞ്ഞ് മിൻസാരയുടെ കൂടെ നിൽക്കുന്ന ഈയൊരു ചിത്രം പങ്കുവച്ചതോടെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. മാത്രമല്ല മിൻസാര എന്ന പേര് വളരെ ഭംഗിയുള്ള പേരാണെന്നും തങ്ങൾക്ക് വളരെയേറെ ഇഷ്ടപ്പെട്ടു എന്നുമാണ് ആരാധകരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

Comments are closed.