എഞ്ചിനീയറിംഗ്‌ ചോദ്യപേപ്പറിൽ സ്ഥാനം ഉറപ്പിച്ച് മിന്നൽ മുരളി..!!⚡🔥 ഉത്തരം പറഞ്ഞിട്ട് പോയാൽ മതി എന്ന് ബേസിൽ ജോസഫിനോട് പ്രേക്ഷകരും…😳😱

എഞ്ചിനീയറിംഗ്‌ ചോദ്യപേപ്പറിൽ സ്ഥാനം ഉറപ്പിച്ച് മിന്നൽ മുരളി..!!⚡🔥 ഉത്തരം പറഞ്ഞിട്ട് പോയാൽ മതി എന്ന് ബേസിൽ ജോസഫിനോട് പ്രേക്ഷകരും…😳😱 ഡിസംബർ 16 ന് നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്ത ബേസിൽ ജോസഫ് ചിത്രമാണ് മിന്നൽ മുരളി. ഏറ്റവും നല്ല പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സൂപ്പർ ഹീറോയുടെ കഥ പറയുന്ന ചിത്രം പേര് പോലെ തന്നെ മിന്നൽ പോലെയാണ് കുതിച്ചുയർന്നത്. ഇന്ത്യയിലും വിദേശത്തും വൻ റേഞ്ചിൽ തന്നെയാണ് ചിത്രം മുന്നേറിയത്.

നായകനായ ടോവിനോയുടെയും വില്ലനായ ഗുരുസോമസുന്ദരത്തിന്റെയും കൊച്ചു കുട്ടിയായ വസിഷ്ഠ് ഉമേഷിന്റെയും അഭിനയമികവ് പ്രേക്ഷകർ വാനോളം പുകഴ്ത്തി. നായകനും അതെ അളവിൽ വില്ലനും പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിൽ വില്ലന്റെ ന്യായം മനസിലാക്കി ഇതിനോടകം ഒരുപാട് ഫാൻസ്‌ ഗുരുസോമസുന്ദരത്തിനും ലഭിച്ചിട്ടുണ്ട്.

സിനിമ റിലീസ് ആയി മാസം ഒന്ന് കഴിഞ്ഞെങ്കിലും ഈ ചിത്രത്തിന്റെ ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല എന്നതാണ് സത്യം. പലയിടങ്ങളിലും മിന്നൽ മുരളി ഇപ്പോളും ചർച്ചയാകുന്നു. മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയെ പ്രേക്ഷകർ അത്രമാത്രം നെഞ്ചിലേറ്റിയിരിക്കുന്നതിൽ ബേസിൽ ജോസഫ് എന്ന സംവിധായകന്റെ കഴിവ് എടുത്തുപറയേണ്ടത് തന്നെയാണ്.

ഇപ്പോഴിതാ മലയത്തിന്റെ സൂപ്പർ ഹീറോ ചോദ്യപേപ്പറിലും സ്ഥാനമുറപ്പിച്ചിരിക്കുന്നു. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ ചോദ്യക്കടലാസിൽ ആണ് മിന്നൽ മുരളി സ്ഥാനമുറപ്പിച്ചത്. ചിത്രത്തിലെ വില്ലനായ ഗുരുസോമസുന്ദരത്തിനെയും വസിഷ്ഠ് ഉമേഷിനെയും ചോദ്യപേപ്പറിൽ പരാമർശിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ വാർത്ത പങ്കുവെച്ചത്. രസകരമായ കമൻറുകൾ ആണ് പോസ്റ്റിനു താഴെ ആരാധകർ കുറിച്ചിട്ടുള്ളത്. പഴയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയതുകൊണ്ട് ഇതിന് ഉത്തരം പറയാൻ താങ്കൾ ബാധ്യസ്ഥനാണ് എന്നും ചിലർ പറയുന്നു. എന്തായാലും ഈ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

Comments are closed.