ബെട്ടിയിട്ടും വീഴാതെ അറബിക്കടലിന്റെ സിംഹം ഓടിയടുത്തത് ഓസ്കാർ നോമിനേഷനിലേക്ക്..!!👌🔥

ബെട്ടിയിട്ടും വീഴാതെ അറബിക്കടലിന്റെ സിംഹം ഓടിയടുത്തത് ഓസ്കാർ നോമിനേഷനിലേക്ക്..!!👌🔥 മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓസ്കാർ നോമിനേഷൻ പട്ടികയിൽ മരയ്ക്കാർ കൂടാതെ തമിഴിൽ നിന്നും സൂര്യ അഭിനയിച്ച ജയ് ഭിം എന്ന സിനിമയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കുഞ്ഞാലി മരക്കാറുടെ ജീവിതം പ്രമേയമാക്കിയ സിനിമയ്‌ക്ക് തിയറ്ററുകളിൽ വലിയ ജനപ്രീതിയാണ് ലഭിച്ചത്. 276 സിനിമകളാണ് നോമിനേഷൻ നേടുന്നതിനുള്ള ഈ പട്ടികയിലുള്ളത് തൊണ്ണൂറ്റി നാലാമത് അക്കാദമി അവാർഡിന് സമർപ്പിക്കപ്പെട്ട സിനിമകളിൽ നിന്ന് നോമിനേഷൻ നേടിയ സിനിമകളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

കുഞ്ഞാലിമരക്കാർ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ്ബഡ്ജറ്റ് സിനിമയാണ്. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്ന് വൻതാരനിര ഒന്നിച്ച ഒരു സിനിമ കൂടിയാണ്. കൂടാതെ ദേശീയ പുരസ്കാരത്തിനും അർഹമായി മികച്ച ഫീച്ചർ ഫിലിം സ്പെഷൽ ലെഫ്റ്റ്, വസ്ത്രാലങ്കാരം, എന്നീ മേഖലകളിൽ ദേശീയ പുരസ്കാരം ലഭിച്ച ചിത്രമാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം. സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലിമരക്കാര്‍ നാലാമന്റെ ചരിത്രം ആസ്‌പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമായിരുന്നു മരക്കാർ.

100 കോടി ചെലവിട്ടാണ് പ്രിയദര്‍ശന്‍ മരക്കാര്‍ ഒരുക്കിയിയത്. ചിത്രം ഇതിനോടകം തന്നെ ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ റിലീസ് സമയത്തു പലരും നല്ലതും ചീത്തയും ആയ അഭിപ്രായങ്ങൾ പറഞ്ഞു, ആദ്യമൊക്കെ അയ്യോ ഇത്രയും വലിയ സിനിമ മോശം ആകുമോ എന്നൊക്കെ കരുതി എങ്കിലും, ഇതൊരു ചരിത്ര സിനിമ ആയി കണ്ടാൽ ഒരു കുഴപ്പവും ഇല്ല. സിനിമയ്‌ക്കെതിരെ ബോധപൂർവമായ ഡീഗ്രേഡിങ് നടക്കുന്നു എന്ന വിമർശനവുമായി അണിയറ പ്രവർത്തകരും മോഹൻലാലും നേരത്തെ രംഗത്തെത്തിയിരുന്നു. മരക്കാർ മറ്റു പല സിനിമയുമായും സാമ്യം പറഞ്ഞു എങ്കിലും മരക്കാറിനെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നുമാണ് പ്രിയദർശൻ പറഞ്ഞിരുന്നത്.

ലോക്ഡൗണിന് ശേഷം പ്രേക്ഷകർ കാത്തിരുന്ന തിയറ്ററുകളെ ഇളക്കിമറിച്ച ചിത്രം കൂടിയായിരുന്നു മരയ്‌ക്കാർ. മോഹൻലാൽ നായകനായ സിനിമയിൽ വൻ താരനിരയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അന്യഭാഷാ താരങ്ങളും സിനിമയിൽ അണിനിരന്നിരുന്നു. മരയ്‌ക്കാറിന് പുറമേ സൂര്യയെ നായകനാക്കി ഇതുപോലെ ഹിറ്റ്‌ ആയ സിനിമ ജയ്ഭീമും ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ റിലീസ് ചിത്രം ഡിസംബർ 17 ആമസോൺ പ്രൈംൽ റിലീസ് ചെയ്തു ബെസ്റ്റ് ഫിലിം കാറ്റഗറിയിൽ ഉൾപ്പെട്ട സിനിമകൾ മാത്രമാണ് ഇതിൽ പരിഗണിക്കപ്പെടുന്നത്. മാർച്ച് 27നാണ് ഇത്തവണത്തെ ഓസ്കാർ പ്രഖ്യാപന ചടങ്ങ്.

Comments are closed.