പമ്പിൽ വാഹനത്തിന് പെട്രോൾ അടിച്ച് മനോജ് കെ ജയൻ! പമ്പില്‍ ജോലി കിട്ടിയതല്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം; വീഡിയോയുമായി താരം | Manoj K Jayan in Petrol pump at London video

Manoj K Jayan in Petrol pump at London video

Manoj K Jayan in Petrol pump at London video Malayalam : ഇപ്പോൾ മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒക്കെ യാത്രകളുമായി തിരക്കിലാണ്. എല്ലാവരും ലണ്ടനിൽ അവാർഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനും പാരീസും സന്ദർശിച്ച മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, മഞ്ജു വാര്യർ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പിന്നാലെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുമായുള്ള മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും കണ്ടുമുട്ടലും ആളുകൾ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് മനോജ് കെ ജയൻ. മലയാള സിനിമയിലെ നായകനായും പ്രതിനായകനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം പെട്രോൾ പമ്പിൽ നിന്ന് വാഹനത്തിന് പെട്രോൾ അടിക്കുന്ന വീഡിയോയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പെട്രോൾ പമ്പിൽ ജോലി കിട്ടിയതല്ലെന്നും ലണ്ടനിൽ എത്തിയാൽ ഇതൊക്കെ എല്ലാവരും തനിയെ ചെയ്യണം സോറി എന്നും വീഡിയോയിൽ മനോജ് കെ ജയൻ പറയുന്നു.കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരിക്കുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. 1988 ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 87ൽ റിലീസ് ആയ എൻറെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു.

മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തുവെങ്കിലും അത് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടില്ല. എന്നും മനോജ് കെ ജയൻ എന്ന താരത്തിന്റെ കരിയാറിലെ അടയാളപ്പെടുത്തലായി നിൽക്കുന്ന ചിത്രമാണ് 1992ൽ റിലീസ് ആയ സർഗ്ഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻറെത്. പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം പെരുന്തച്ചൻ, സർഗ്ഗം എന്നീ ചിത്രങ്ങളിൽ പ്രകടനത്തിലൂടെ ജനപ്രിയനായി മാറി. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ മനോഷ് കെ ജയന്റെ കഥാപാത്രങ്ങൾ ഇന്നോളം സിനിമ പ്രേമികൾ കണ്ടതിൽ നിന്നും വ്യത്യസ്തമാർന്നത് തന്നെയായിരുന്നു. Manoj K Jayan in Petrol pump at London video, viral Video

Comments are closed.