ദിലീപേട്ടന്റെ അടുത്ത് നായികയോ.!? സ്വപ്നം കണ്ടപോലെ തന്നെ ദിലീപേട്ടനൊപ്പം ഡാൻസ്, സാന്ത്വനത്തിലെ അച്ചുവിന് ഇത് സ്വപ്ന സാഫല്യം | Manjusha Martin Dance with Actor Dileep video viral

Manjusha Martin Dance with Actor Dileep video viral : ടിക്ടോക്കിലൂടെ ഒറ്റ ദിവസം കൊണ്ട് വൈറലായതാരമാണ് മഞ്ജുഷ മാർട്ടിൻ.ടിക് ടോക്ക് നിന്നതോടെ യുട്യൂബിലും, ഇൻസ്റ്റാഗ്രാമിലും സജീവമായ താരം പിന്നീട് സീരിയലിലും നടിയായി മാറി. മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റിലെ സീരിയലാണ് സാന്ത്വനം. പതിവ് സീരിയലുകളിൽ നിന്ന് വ്യത്യസ്ഥമായ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതിനാൽ സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്.

സീരിയൽ തുടങ്ങി രണ്ടു വർഷം പിന്നിട്ടപ്പോഴാണ് സാന്ത്വനത്തിലെ കഥാപാത്രമായ കണ്ണൻ്റെ മുറപ്പെണ്ണായി മഞ്ജുഷ മാർട്ടിൻ എത്തുന്നത്. സീരിയലിൽ എത്തിയപ്പോൾ, താരത്തിന് കുറച്ച് കാലം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പിന്നീട് താരം പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. സീരിയലിൽ അധികം രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും കുറച്ച് റോളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് കഴിഞ്ഞിരുന്നു.

അച്ചു എന്ന കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ച താരം ഒറ്റ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. സ്വന്തമായി യുട്യൂബ് ചാനൽ ഉള്ള താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഷോർട്ട് ഫിലിമുകളുടെയും ഭാഗമായിട്ടുണ്ട് താരം. ഇൻസ്റ്റാഗ്രാം റീലുകളിലൂടെയാണ് താരം പല വീഡിയോകളും പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.

പ്രിയ നായകൻ ദിലീപിൻ്റെ കൂടെയുള്ള ഫോട്ടോകളും വീഡിയോയുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ദിലീപിൻ്റെ ‘ബാന്ദ്ര’ സിനിമയിലെ പാട്ടിന് ചുവടുവയ്ക്കുന്ന മഞ്ജുഷയുടെ ദിലീപും ചുവടുവയ്ക്കുകയായിരുന്നു. മഞ്ജുഷയുടെ അച്ഛനും ചിത്രത്തിൽ ഉണ്ട്. ഫോട്ടോയ്ക്ക് താഴെ താരം കൊടുത്തിരിക്കുന്നത് ‘എൻ്റെ പ്രിയപ്പെട്ട നടൻ ദിലീപേട്ടൻ. ഏതൊരു സംവിധായകനും ആഗ്രഹിക്കുന്ന ഒരു വ്യത്യസ്ത നായകൻ’. പ്രിയ നായകനെ നേരിൽ കാണാൻ സാധിച്ചതിൻ്റെയും അദ്ദേഹത്തിൻ്റെ കൂടെ ചുവടുവയ്ക്കാൻ കഴിഞ്ഞതിൻ്റെയും സന്തോഷത്തിലാണ് പ്രിയതാരം മഞ്ജുഷ മാർട്ടിൻ.

Comments are closed.