പ്രായം വെറും നമ്പർ മാത്രം.!! 67-ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചു കൊണ്ട് മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യർ.!! | Manju Warrier mother perform mohiniyattom dance

Manju Warrier mother perform mohiniyattom dance : പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു മലയാള സിനിമ നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യർക്ക് നിരവധി ആരാധകരാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ളത്. താരം നീണ്ട ഇളവേളക്കുശേഷം സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. ഏതു വേഷവും വളരെ മനോഹരമായി തന്നെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ച പ്രതിഫലിപ്പിക്കുന്നത് കൊണ്ട് മലയാളിയുടെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരത്തെ വിളിക്കാറുള്ളത്.

തന്റെ അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളെയാണ് മഞ്ജുവാര്യർ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. മഞ്ജുവിന്റേതായി ഏറ്റവും ഒടുവിൽ തീയേറ്ററിൽ റിലീസായ ചിത്രമാണ് ആയിഷ. വൻ പ്രതികരണമാണ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ നേടിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യർ തന്നെ നിരവധി വേദികളിൽ തന്റെ ഏറ്റവും വലിയ ശക്തി തന്റെ അമ്മയാണ് എന്ന് പറഞ്ഞിട്ടുണ്ട്. മഞ്ജുവിന് എല്ലാ പിന്തുണയും നൽകുന്നത് അമ്മ ഗിരിജയാണ്.

മഞ്ജുവിനെ പോലെ തന്നെ ഒരു കലാകാരിയാണ് അമ്മ ഗിരിജയും. ഇപ്പോഴിതാ മഞ്ജു തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അമ്മയെ കുറിച്ചുള്ള ഒരു വാർത്തയാണ് ആരാധകർക്ക് മുൻപിൽ തുറന്നു കാണിച്ചിരിക്കുന്നത്. ഈ പ്രായത്തിലും തന്റെ അമ്മ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ സംഭവത്തെ കുറിച്ചുള്ള സന്തോഷമാണ് താരം ജനങ്ങളോട് പങ്കുവെചിരിക്കുന്നത്.

മോഹിനിയാട്ട വേദിയിൽ നിൽക്കുന്ന അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ചിത്രത്തിനു താഴെയായി താരം കുറിച്ചിരിക്കുന്നത്. ‘അമ്മേ, നിങ്ങൾ ജീവിതത്തിൽ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു . ജീവിതത്തിൽ 67-ാം വയസിലാണ് നിങ്ങളിത് ഇപ്പോൾ ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും ഇത് പ്രചോദിപ്പിച്ചു. ഞാൻ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു, നിങ്ങളിൽ അതിയായി അഭിമാനിക്കുന്നു’,

Comments are closed.