റിസ്ക് എടുക്കാൻ പറഞ്ഞ മഞ്ജു; ഇതിലെന്താ ഇത്ര റിസ്‌കെന്ന് നീരജ് മാധവ്…!!

റിസ്ക് എടുക്കാൻ പറഞ്ഞ മഞ്ജു; ഇതിലെന്താ ഇത്ര റിസ്‌കെന്ന് നീരജ് മാധവ്…!! ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി മലയാളികൾ നൽകിയിരിക്കുന്നത് നടി മഞ്ജു വാര്യർക്ക് മാത്രമാണ്. അഭിനയമികവും സൗന്ദര്യവും കൊണ്ട് മലയാള സിനിമയെ കയ്യിലെടുത്ത താരമാണ് മഞ്ജു. ഹൌ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ താരം പിന്നീട് തന്റെ സൂപ്പർ സ്റ്റാർ പദവി നിലനിർത്തുന്ന രീതിയിലുള്ള അഭിനയമാണ് ഓരോ സിനിമയിലും കാഴ്ചവെച്ചത്. പതിനാലു വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കി എന്നുതന്നെ പറയാം.

നടിയെന്ന രീതിയിൽ മാത്രമല്ല ഒരു വ്യക്തി എന്ന നിലയിലും താരത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ് മഞ്ജുവിന്റെ ആരാധകർ. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള നടിയെന്ന നിലയിലും മഞ്ജു വാരിയരുടെ പേര് എടുത്തു പറയണം. താരത്തിന്റെ ഫാഷൻ കാഴ്ചപ്പാടുകളും സോഷ്യൽ മീഡിയ വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയങ്കരം തന്നെ.

ഇപ്പോഴിതാ മഞ്ജു പങ്കുവെച്ചിരിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ടേക്ക് ദ റിസ്ക് ഓർ ലോസ് ദ് ചാൻസ്” എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ചിരിക്കുന്ന ചിത്രം വളരെ പെട്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഒന്നുകിൽ റിസ്ക് എടുത്തു മുന്നോട്ടുപോകാം അല്ലെങ്കിൽ ആ അവസരത്തെ നഷ്ടപെടുത്താം എന്ന് താരം പറയുമ്പോൾ ഈ ചിത്രത്തിലെന്താ ഇത്ര റിസ്‌കെന്ന് നടൻ നീരജ് മാധവ് കമ്മന്റ് ബോക്സിലെത്തി ചോദിക്കുന്നുണ്ട്. നീരജിന്റെ ചോദ്യത്തിന് മഞ്ജു മറുപടി നൽകിയിട്ടില്ല.

ജീൻസും ബനിയനും ധരിച്ച് ഷോപ്പിംഗ് മാളിൽ നിൽക്കുന്ന മഞ്ജുവിന്റെ തലയിൽ ഒരു ക്യാപ്പും ഉണ്ട്. പോക്കെറ്റിൽ കയ്യിട്ട് ബാഗും തോളിലേന്തി താഴേക്ക് നോക്കിയുള്ള മഞ്ജുവിന്റെ ആ ചിരി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം കാണുമ്പോൾ ദയ എന്ന സിനിമയാണ് ഓർമ വരുന്നതെന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. തൊപ്പി ധരിച്ചെത്തിയ മഞ്ജുവിനെ മഞ്ജു സിംഗ് എന്നും ചിലർ വിശേഷിപ്പിക്കുന്നുണ്ട്. നീരജിനു പുറമെ ഒട്ടേറെ സെലിബ്രെറ്റികളാണ് മഞ്ജുവിന്റെ പോസ്റ്റിനു താഴെ കമ്മന്റുകളുമായെത്തിയിരിക്കുന്നത്.

Comments are closed.

Jobs in Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications