ഒറ്റ ഫ്രെമിൽ വിലമതിക്കാനാകാത്ത ആലിംഗനവുമായി ലേഡി സൂപ്പർസ്റ്റാറുകൾ..!!😍🔥

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജുവും ശോഭനയും. ഇവരുടെ എല്ലാവർത്തകളും വിശേഷങ്ങളും ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ശോഭന പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് വൈറൽ ആകുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേയാർഥിമാരായ ശോഭനയും മഞ്ചുവാരിയറും കണ്ടു മുട്ടിയ സാഹചര്യം ആണ് പങ്കു വയ്ക്കുന്നത്. തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന തലക്കെട്ടോടെ ആണ് മഞ്ജുവിനെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ചിത്രം ശോഭന പങ്കുവയ്ക്കുന്നത്.

നിരവധി ആരാധകർ ആണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. സൂപ്പർ സ്റ്റാറുകൾ ഇതിഹാസങ്ങൾ ഒരു ഫ്രെയിമിൽ, അതി പ്രഗത്ഭരായ രണ്ട് സുന്ദരികൾ ഒരുമിച്ചു എന്നൊക്കെ നിരവധി കമെന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. അടുത്തിടെ ശോഭനക്ക് ഓമിക്രോൺ ബാധിച്ച കാര്യം താരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. മുൻകരുതലുകൾ നന്നായി എടുത്തിരുന്നു എങ്കിലും രോഗം പിടിപെടുകയായിരുന്നു എന്നും താരം അറിയിച്ചു.

വളരെ വിഷമം തോന്നിയ ഒരു വാർത്ത ആയിരുന്നു അത്, അതിൽ നിന്നെല്ലാം സുഖമായി ശോഭന നമ്മുടെ കൂടെ വീണ്ടും വന്നപ്പോൾ അതിയായ സന്തോഷം തന്നെ ആണ് കാണുന്ന എല്ലാ പ്രേക്ഷകർക്കും. നൃത്തവും അഭിനയവും ഒരുപോലെ ഭംഗിയായി ചെയ്യുന്ന ആളാണ് ശോഭന ഇപ്പോൾ അധികം സിനിമകളിൽ സജീവമല്ലെങ്കിലും ശോഭന എന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ അടുത്തിടെ ആണ് താരം സജീവമാകാൻ തുടങ്ങിയത്.

സിനിമ വിശേഷങ്ങളും, നൃത്തവിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. മഞ്ജുവിന് ഒപ്പമുള്ള പുതിയ ചിത്രം പ്രേക്ഷകർ രണ്ട് കയ്യും നീട്ടി ആണ് സ്വീകരിച്ചിരിക്കുന്നത്. കുറെ നാളുകൾക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ ആണ് ശോഭന മടങ്ങി വന്നത്. അതിനു ശേഷം ദുൽഖർ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും വളരെ നല്ലൊരു വേഷം ചെയ്തു. കുറെ നാളിനു ശേഷം സുരേഷ് ഗോപിയും ഒന്നിച്ചുള്ള സിനിമ വളരെ സന്തോഷം തോന്നിയ ഒരു അനുഭവം ആയിരുന്നു പ്രേക്ഷകർക്ക്.

Comments are closed.