ലളിതം സുന്ദരവുമായി ലുലു മാളിനെ ഇളക്കി മറിച്ച് മഞ്ജു വാര്യർ..!!😍😘

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നടൻ ബിജു മേനോനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണ് ‘ലളിതം സുന്ദരം’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ലളിതവും മനോഹരവുമായ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ലുലു മാളിൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ജു വാര്യർ എത്തിയിരിക്കുകയാണ്. കൊച്ചിയിലെ ലുലു മാളിന്റെ 9-ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മഞ്ജു ചിത്രത്തിന്റെ പ്രൊമോഷനുമായി എത്തിയത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട മഞ്ജു ലുലു മാളിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു എന്ന് തന്നെ പറയാം.

മഞ്ജുവിനൊപ്പം ചിത്രത്തിന്റെ സംവിധായകനായ മധു വാര്യരും പരിപാടിയിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം എസ് ശ്രീശാന്ത് പരിപാടിയിൽ മുഖ്യാതിഥിയായി. ഒരുപാട് നാൾക്ക് ശേഷം ഇത്രയും സ്നേഹം നിറഞ്ഞ ആളുകളെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു. കുടുംബപ്രേക്ഷകർക്ക്‌ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ‘ലളിതം സുന്ദരം’ എന്നും മഞ്ജു വാര്യർ പറഞ്ഞു.

മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർക്കൊപ്പം സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹൻ, സറീന വഹാബ്, രഘുനാഥ് പലേരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരും കൊച്ചുമോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച്‌ 18 ന് ഡിസ്നേ+ ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസായിയാണ് പ്രേക്ഷകർക്ക്‌ മുന്നിലെത്തുന്നത്. ബിജിപാൽ ആണ് ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Comments are closed.